മനാമ : ബഹ്‌റൈൻ കേരളീയ സമാജം സ്ക്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ജൂൺ 16 വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് ബഹറിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ, അനീഷ് നിർമ്മലൻ എഴുതി, നിഖിൽ കരുണാകരൻ സംവിധാനം ചെയ്യുന്ന “ഭയം” എന്ന നാടകം അരങ്ങേറും . ഈ നാടകത്തിൽ ബഹറിനിലെ അറിയപ്പെടുന്ന 15ഓളം കലാകാരന്മാർ അഭിനയിക്കുന്നുണ്ട്. അൽസാൻ സിനിമ പ്രോഡക്ഷൻസ് അവതരിപ്പിക്കുന്ന “ഭയം” എന്ന .ഈ നാടകം ഒരു വ്യക്തി അനുഭവിക്കുന്ന ഭയത്തെ കുറിച്ചും, അത് അയാളുടേയും, മറ്റുള്ളവരുടേയും ജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുമാണ് സംവദിക്കാൻ ശ്രമിക്കുക എന്ന് സംവിധായകൻ അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജം സ്ക്കൂൾ ഓഫ് ഡ്രാമയുടെ പ്രതിമാസ നാടക പരമ്പരയിൽ അവതരിപ്പിക്കുന്ന ആദ്യനാടകമായ “ഭയം” നാൽപ്പത്തിയഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഒരു നാടകമാണ്. ഇതിലൂടെ പുതിയ നാടക പ്രവർത്തകർ പുതിയ സൃഷ്ടികളുമായി രംഗത്തേക്ക് കടന്നു വരണം എന്ന് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നുർ അറിയിച്ചു .ഈ നാടകം കാണുവാനും ,കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ സമാജം കുടുംബാഗങ്ങളും ,കലാ സ്നേഹികളും കൃത്യ സമയത്ത് തന്നെ സമാജം ഡി .ജെ ഹാളിൽ എത്തി ചേരണമെന്ന് സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി ശ്രീ : ശ്രീജിത്ത് ഫറോക്ക് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു .