മനാമ. ബഹ്റൈൻ കെഎംസിസി സംസ്ഥാന സെക്രട്ടറി എം എ റഹ്മാന്റെ പിതാവ് വെള്ളിപ്പറമ്പ്, കല്ലം കണ്ടി മീത്തൽ ഇബ്രാഹിം മുസ്ലിയാരുടെ (74) നിര്യാണത്തിൽ ബഹ്റൈൻ കെഎംസിസി അനുശോചിച്ചു.പരേതന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു കൊള്ളൂന്നതായി അനുശോചന സന്ദേശത്തിൽ നേതാക്കൾ അറിയിച്ചു.ഫാത്തിമയാണ് ഭാര്യ.അബ്ദുറഹ്മാൻ,ഹസ്സൻ മാസ്റ്റർ,അബ്ദുൽ ഹമീദ്,
അബ്ദുൽ ലത്തീഫ് സദഖത്തുള്ള,സുഹൈൽ എന്നിവർ മക്കളും സാഹിത, മുബീന, ഫാത്തിമ, തസ്നി, റഹീല, സഫ, എന്നിവർ മരുമക്കളുമാണ്.ഇബ്രാഹിം മുസലിയാർക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്താനും ബഹ്റൈൻ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം ആക്ടിങ് സെക്രട്ടറി കെ പി മുസ്തഫ എന്നിവർ അറിയിച്ചു.