ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ കെഎംസിസി അനുശോചിച്ചു

മനാമ. 24 ന്യൂസ്‌ ബഹ്‌റൈൻ റിപ്പോർട്ടർ ജോമോൻ കുരിശിങ്കലിന്റെ പെട്ടെന്നുള്ള നിര്യാണം ബഹ്‌റൈൻ കെഎംസിസി യെ സംബന്ധിച്ചിടത്തോളം വളരെയധികം ദുഃഖിപ്പിക്കുന്നതാ ണെന്ന് ബഹ്‌റൈൻ കെഎംസിസി
പ്രസിഡന്റ്‌ ഹബീബുറഹ്മാൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.ബഹ്‌റൈൻ കെഎംസിസി ക്ക് എന്നും പിന്തുണയും സ്നേഹവും നൽകിയ ജോ മോന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ദുഃഖാർത്തരായ കുടുംബത്തിന്റെ വിഷമത്തിൽ പങ്കു ചേരുന്നതായും ബഹ്‌റൈൻ കെഎംസിസി അനുശോചന സന്ദേശത്തിൽ അറിയിച്ചു.ബഹ്‌റൈനിലെ മാധ്യമ രംഗത്തെ നിറസാന്നിധ്യമായിരുന്ന ജോമോൻ .പൊതു സമൂഹത്തിൽ ഏറെ പ്രിയങ്കരനായിരുന്നുവെന്നും കെഎംസിസി ഭാരവാഹികൾ അനുശോചന കുറിപ്പിൽ പറഞ്ഞു .