സ്വാന്തനമായി ബഹ്‌റൈന്‍ കെ.എം.സി.സി കൊവിഡ് 19 ഹെല്‍പ് ഡെസ്‌ക്ക്

മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശങ്കയിലായ പ്രവാസികൾക്ക് ആശ്വാസമേകി ബഹ്‌റൈൻ കെ.എം.സി.സി ഹെല്പ് ഡെസ്ക് പ്രവാസികളുടെ സുരക്ഷയ്ക്കും കരുതലിനുമായി കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം.സി.സി മനാമ ആസ്ഥാനത്ത് ആരംഭിച്ച ഹെൽപ്‌ഡെസ്‌കിലേക്ക് ദിനവും നിരവധി ഫോണ്കോളുകളാണെത്തുന്നത്. കൊവിഡ് അസുഖബാധിതർ, ആശ്രിതർ, തുടങ്ങിയവർക്ക് മാനസിക പിന്തുണനൽകുക അവർക്കു ആവശ്യം ആയ മാർഗ നിർദേശങ്ങൾ നൽകുക, വിസിറ്റിങ് വിസയിലെത്തി ബഹ്‌റിനിൽ കുടുങ്ങിയവർക്കും, ജോലി നഷ്ടപെട്ടവർക്കും കച്ചവടം ഇല്ലാതെ പ്രയാസത്തിലായി ബുദ്ധിമുട്ടുന്നവർ, പ്രയാസപ്പെടുന്ന കുടുംബങ്ങൾ എന്നിവർക്കും ഭക്ഷണകിറ്റ് നൽകുക , കൂടാതെ റംസാൻ ഫുഡ്കിറ്റുകൾ വിതരണം നടത്തുക, ഇഫ്താറിന് ആവശ്യമായ വിഭവങ്ങൾ നൽകുക, തുടങ്ങിയ പ്രവർത്തനങ്ങൾ ആണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ഡെസ്‌കിലുടെ നൽകുന്നത്. ഭക്ഷ്യക്കിറ്റിനുവേണ്ടി ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് കൃത്യമായി അർഹരിലേക്കെത്തിക്കാനുള്ള പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു. ജില്ല ഏരിയ മണ്ഡലം പഞ്ചായത്ത് കമ്മിറ്റി യിലെ നേതാക്കളും പ്രവർത്തകരും അടങ്ങുന്ന വളണ്ടിയർ വിങ്ങാണ് കിറ്റ് വിതരണം ചെയ്യുന്നത്. കൂടാതെ മറ്റ് രോഗം ബാധിച്ച് ദുരിതത്തിലായവർക്കാവശ്യമായ മെഡിക്കൽ സംവിധാങ്ങൾ ഒരുക്കാനും അവർക്ക് ആവശ്യമായ മരുന്നുകളെത്തിക്കാനുമുള്ള പ്രവർത്തനങ്ങളും കെ.എം.സി.സി മെഡി ചെയിൻ വഴി നടന്നുവരുന്നുണ്ട്.