ബഹ്റൈൻ : ഉയര്‍ന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് ബുദ്ധിമുട്ടിലായ ബഹ്റൈൻ പ്രവാസിക്ക് സഹായമായി ബഹ്റൈൻ കെ എം സി സി . ദുരിത പൂർണമായ ജീവിതം അവസാനിപ്പിച്ചു അദ്ദേഹം നാട്ടിലേക്കു തിരിച്ചു . തിരുവനന്തപുരം ജില്ല നിവാസി രാജൻ ദിലീപ് കുമാർ ഉയര്‍ന്ന രക്ത സമ്മർദ്ദം കൂടി ഗുരുതരാവസ്ഥയിൽ സൽമാനിയ മെഡിക്കൽ കോളേജിൽ സെപ്റ്റംബർ 27- ന് അഡ്മിറ്റ് ചെയ്തിരുന്നു .അതിനു ശേഷം കോവിഡ് +ve ആയി കോവിഡ് വാർഡിലേക്ക് മാറ്റിയും തുർച്ചയായ 9 ദിവസത്തിൻ്റെ ചികിത്സയ്ക്ക് ശേഷം ഫിസിയോതെറാപ്പി നടത്തുകയും ചെയ്തിരുന്നു . അതിനെ തുടർന്ന് റൂംമേറ്റ് കൂടിയായ ജിബിൻ അദ്ദേഹത്തെ താമസസ്ഥലത്തേക്ക് മടക്കി കൊണ്ടുവന്നിരുന്നു . രക്സ്ത സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തിൻറെ സംസാരശേഷി പൂർണ്ണമായും വലതു കൈയ്യുടെ ചലനശേഷിയും ഭാഗികമായും നഷ്ടപ്പെട്ടിരുന്നു . അതിനെ തുടർന്ന് ജിബിൻ കെഎംസിസി ബഹ്റൈന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു .തുടർന്ന് കെഎംസിസി സൗത്ത് സോൺ കമ്മിറ്റി പ്രസിഡന്റ് റഷീദ് ആറ്റൂർ ,നവാസ് കുണ്ടറ, സഹൽ തൊടുപ്പുഴ, അഷ്റഫ് മഞ്ചേശ്വരം ,ഗഫൂർ കൈപ്പമംഗലം , ബാബഹാജി കാസർക്കോട് , മൊയ്തു പേരാമ്പ്ര,ഹനീഫ ആറ്റൂർ എന്നിവർ രാജന്റ്റെ വിഷയത്തിൽ ഇടപെട്ട് അദ്ദേഹത്തിന് വേണ്ട ഭക്ഷണം അടക്കമുള്ള ആവിശ്യ കാര്യങ്ങൾ ചെയ്തു നൽകി . തുടർ ചികിത്സയ്ക്ക് ആവശ്യമായിട്ടുള്ള മെഡിക്കൽ റിപ്പോർട്ട് സൽമാനിയയിൽ ആശുപതിയിൽ നിന്നും ലഭ്യമാക്കി. ഇക്കഴിഞ്ഞ ദിവസം സൗദിയിൽ നിന്നും ഉംറ കഴിഞ്ഞ് ബഹ്റൈനിൽ എത്തിച്ചേർന്ന് സുഖമില്ലാതാവുകയും ചികിത്സയിലി രിക്കെ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മകനും കുടുംബവും നാട്ടിലേക്ക് അനുഗമിക്കുന്നതോടപ്പം രാജനെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് വാഗ്ദാനവും നൽകി . നാട്ടിലേക്കു പോകുവാനുള്ള ടികെറ്റ് സ്പോൺസർ നൽകുകയും ചെയ്തു . തുടർ ചികിത്സക്കായി തിരുവന്തപുരത്തേക്കുള്ള വിമാനത്തിൽ രാജൻ കഴിഞ്ഞ നാട്ടിലേക്കു തിരിച്ചു.