മനാമ : ദീർഘകാലമായി ബഹ്‌റൈനിൽ ജോലി ചെയ്ത് വരുന്ന സഹോദരന് ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് ജില്ലയും ബുദയ്യ ഏരിയ കമ്മിറ്റിയും സംയുക്തമായി നിർമിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽ ദാനം ജനുവരി 27ന് ബുധനാഴ്ച രാവിലെ 10.30ന് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിക്കുകയാണ്. പ്രസ്തുത ചടങ്ങിൽ മുസ്ലിം ലീഗിന്റെയും കെഎംസിസി യുടെയും പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കൾ സംബന്ധിക്കുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ് സാഹിബ് മുഖ്യപ്രഭാഷണം നടത്തും. കൊറോണ തീർത്ത പ്രതിസന്ധിയിൽ പ്രയാസപ്പെട്ട ഒട്ടനവധി ആളുകൾക്ക് ഭക്ഷണവും മരുന്നും പാർപ്പിട സൗകര്യവും യാത്രാ സഹായവും നൽകി പാവപ്പെട്ടവരോട് ചേർന്നു നിൽക്കാൻ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ ബൈത്തുറഹ്മ പോലുള്ള ഭീമമേറിയ ചെലവ് വരുന്ന പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കാൻ സാധിച്ചു എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം സംതൃപ്തി നൽകുന്ന കാര്യമാണ്. ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ബുദയ്യ കമ്മിറ്റിയും കാസർകോട് ജില്ലാ കമ്മിറ്റിയും ബഹ്റൈനിലും നാട്ടിലും ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇതിനുവേണ്ടി സഹകരിച്ച് സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം നാട്ടിലുള്ള മുഴുവൻ കെഎംസിസി പ്രവർത്തകൻമാരും ഇതിൽ സംബന്ധിക്കണമെന്ന് കമ്മിറ്റി ഭാരവാഹികളായ കാസർകോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഹനീഫ് ഉപ്പള ജനറൽ സെക്രട്ടറി റിയാസ് പട്ട്ള, ആക്ടിംഗ് ട്രഷറർ റഫീഖ് ക്യാമ്പസ്, വൈസ് പ്രസിഡന്റ് മമ്മൂ മല്ലം, സെക്രട്ടറിമാരായ അബ്ദുല്ലാ പുത്തൂർ, സത്താർ ഉപ്പള, ഖാദർ പൊവ്വൽ,ബുദയ്യ കമ്മിറ്റി ഭാരവാഹികളായ ആക്ടിംഗ് പ്രസിഡണ്ട് ഹസ്സൻ കോട്ടക്കൽ, ആക്ടിംഗ് ജനറൽ സെക്രട്ടറി സഹീർ പാലക്കൽ, ട്രഷറർ മുജീബ് കണ്ണംകടവ്,ഓർഗനൈസിങ് സെക്രട്ടറി റഷീദ് വള്ളിക്കാട്, ജോയിൻ സെക്രട്ടറിമാരായ അശ്റഫ് മൗലവി മാണിയൂർ, ഹാഷിം പിഎം ഷൊർണൂർ, ഇസ്മയിൽ അത്തികോളി എന്നിവർ അറിയിച്ചു. *നാട്ടിൽ ഇതിന്റെ അവസാനഘട്ട പ്രവർത്തനവുമായി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരം, വൈസ് പ്രസിഡന്റ് റഫീഖ് മിനാർ, ട്രഷറർ കുഞ്ഞാമു ബെഡിരയും ബുദയ്യ ഏരിയ പ്രസിഡന്റ് നൗഷാദ് വാണിമേൽ, ജനറൽ സെക്രട്ടറി ഗഫൂർ ഓഞ്ചിയം നേതൃത്വം നൽകുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.