മുസ്ലിം യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളന പ്രചരണാർത്ഥം ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം കെഎംസിസി സംസ്ഥാന സെക്രെട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘാടനം ചെയ്തു

ബഹ്‌റൈൻ : സ്വത്വ രാഷ്ട്രീയം സാമൂഹിക പുരോഗതിക്ക്‌ എന്ന പ്രമേയവുമായി ,മുസ്ലിം യൂത്ത് ലീഗ് ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന ദക്ഷിണ മേഖല സമ്മേളനത്തിന്റെ പ്രചരണാർത്ഥം , ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റി ഐക്യദാർഢ്യ സംഗമം നടത്തി. മനാമ കെഎംസിസി ഹാളിൽ നടന്ന പരിപാടി കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘാടനം ചെയ്തു. കെഎംസിസി സൗത്ത് സോൺ ജനറൽ സെക്രെട്ടറി സഹിൽ തൊടുപുഴ പ്രമേയം അവതരിപ്പിച്ചു. കെഎംസിസി സംസ്ഥാന സെക്രെട്ടറി റഫീഖ് തോട്ടക്കര , സംസ്ഥാന സെക്രെട്ടറിയേറ്റ് മെമ്പർ അസ്ലം വടകര എന്നിവർ പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ഷാഫി പാറക്കട്ട , ഗഫൂർ കൈപ്പമംഗലം എന്നിവർ ആശംസകൾ അർപ്പിച്ചു. കെഎംസിസി സൗത്ത് സോൺ പ്രസിഡന്റ് റഷീദ് ആറ്റൂർ അധ്യക്ഷൻ ആയിരുന്നു , ഓർഗനൈസിംഗ് സെക്രെട്ടറി അൻസിഫ്‌ സ്വാഗതവും , ഷാനവാസ് കായംകുളം നന്ദിയും പറഞ്ഞു.