മനാമ : ബഹ്‌റൈൻ ആരോഗ്യമന്ത്രി ഡോ.ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ, കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അബ്ദുൾവഹാബ് അൽ അവധിയും അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള ദീർഘകാല ബന്ധത്തെ മന്ത്രി എടുത്തുപറഞ്ഞു. പ്രത്യേകിച്ച് ആരോഗ്യം, നൂതന ആരോഗ്യ സാങ്കേതികവിദ്യ എന്നിവയിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള താൽപര്യം അവർ ഊന്നിപ്പറഞ്ഞു, നൽകിയ സ്വീകരണത്തിന് ഡോ. അൽ അവാദി നന്ദി അറിയിച്ചു.