ബഹ്റൈന്‍ ലാല്‍ കെയേഴ്സ് മെയ്ദിനാഘോഷം സംഘടിപ്പിച്ചു       

ബഹ്റൈന്‍: ലാല്‍കെയേഴ്സ് സല്‍മാബാദില്‍  തൊഴിലാളികള്‍ താസിക്കുന്ന രണ്ട്  ക്യാമ്പുകളിലായി ഇരുന്നൂറോളം തൊഴിലാളികള്‍ക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു കൊണ്ട്  ലോക തൊഴിലാളി ദിനം ആഘോഷിച്ചു.    പ്രസിഡണ്ട് എഫ്.എം. ഫൈസല്‍, കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍. സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍, തോമസ് ഫിലിപ്പ്, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ വൈശാഖ്, വിപിന്‍ രവീന്ദ്രന്‍ , സുബിന്‍, ഗോപേഷ്  അടൂര്‍, ജൈസണ്‍ എന്നിവര്‍ നേതൃത്വം നല്‍കി