കായികതാരത്തെ തടഞ്ഞ സംഭവം:ബഹ്റൈന്‍ അന്താരാഷ്​ട്ര ഒളിമ്പ്യാഡ്​ കമ്മിറ്റിക്ക് പരാതി നല്‍കി

ബഹ്‌റൈൻ : ബ​ഹ്റൈ​ന്‍ ഒ​ളി​മ്പ്യാ​ഡ് ക​മ്മി​റ്റി അം​ബാ​സ​ഡ​റും കാ​യി​ക​താ​ര​വുമായ   സാ​മി ഇ​ബ്രാ​ഹിം അ​ല്‍ ഹ​ദ്ദാ​ദി​നെ ഖ​ത്ത​ര്‍ അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു​വെ​ച്ച സം​ഭ​വ​ത്തി​ല്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തിെൻറ കു​ടും​ബം അ​ന്താ​രാ​ഷ്​​ട്ര ഒ​ളി​മ്പ്യാ​ഡ് ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ല്‍കി . ഈമാസം എ​ട്ടി​നാ​ണ് അ​ദ്ദേ​ഹ​ത്തെ ഖ​ത്ത​ര്‍ അ​ധി​കൃ​ത​ര്‍ തടഞ്ഞു വച്ചതു . സുഹൃത്തുക്കളുമായി കടലിൽ പോ​യ​തി​നി​ട​യി​ലാ​ണ് സ​മു​ദ്രാ​തി​ര്‍ത്തി ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഖ​ത്ത​ര്‍ കോ​സ്​​റ്റ്​ ഗാ​ര്‍ഡ് അ​ധി​കൃ​ത​ര്‍ ഹ​ദ്ദാ​ദി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പി​ടി​കൂ​ടി​യ​ത്. ​