

ബഹ്റൈൻ : ലുലു ഹൈപ്പർ മാർകെറ്റിൽ ‘ദി വേൾഡ് ഇൻ എവരി ഐൽ’ ഭക്ഷ്യമേളക്ക് തുടക്കമായി . 30ലധികം രാജ്യങ്ങളിൽനിന്നുള്ള രുചിക്കൂട്ടുകളുമായാണ് ‘ദി വേൾഡ് ഇൻ എവരി ഐൽ’ ഭക്ഷ്യമേളക്ക് തുടക്കം കുറിച്ചിരിക്കുന്നത് . അവന്യൂസ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന നടന്ന ഉദ്ഘാടന ചടങ്ങിൽ 13ലധികം രാജ്യങ്ങളിലെ നയതന്ത്രജ്ഞരുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ലോകമെമ്പാടുമുള്ള മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. ലുലുവിന്റെ ഇൻ-ഹൗസ് ഷെഫുകൾ തയാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ, ബ്രെഡുകൾ, മധുരപലഹാരങ്ങൾ, കേക്കുകൾ എന്നിവയും മേളയിൽ ലഭ്യമാണ്.മേളയിലെ പ്രധാന ശ്രദ്ധാകേന്ദ്രം ഫ്ലേവേർഡ് ബട്ടറുകളാണ്. ജൂലൈ 30 വരെ തുടരുന്ന മേളയിൽ ഗ്രോസറി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ഒന്ന് വാങ്ങുമ്പോൾ രണ്ടാമൂഴത്തിനു 50 ശതമാനം വില കുറവ് ലഭിക്കും. ഈ പ്രമോഷൻ അവന്യൂസിലെ ലുലു ഹൈപ്പർമാർക്കറ്റിൽ മാത്രമാണ് ലഭ്യമാകുക.









