ബഹ്റൈൻ നിർമിത ഉപഗ്രഹ പദ്ധതി ആരംഭിച്ചു

Vidya venu

മനാമ:ബഹ്റൈൻ നിർമിത ഉപഗ്രഹ പദ്ധതിക്ക് തുടക്കം കുറിച്ചതായി ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു . 2023 ഡിസംബറിൽ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്താനാണ് ആസൂത്രണം ചെയ്യ്തിരിക്കുന്നത് .ബഹിരാകാശ ശാസ്ത്ര, സാങ്കേതിക പരിശീലനം നേടിയ മികവുറ്റ ബഹ്റൈനി യുവശാസ്ത്രജ്ഞരുടെ സംഘമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത് .ബഹ്റൈനിഉപഗ്രഹത്തിന്റെവിക്ഷേപണത്തോടെ തുടക്കം കുറിച്ച് 2028ൽ അവസാനിക്കുന്ന പുതിയ ബഹിരാകാശ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് നാഷനൽ സ്പേസ് സയൻസ് ഏജൻസി ചെയർമാൻ കമാൽ ബിൻ അഹ്മദ് മുഹമ്മദ് വ്യക്തമാക്കി .
യു.എ.ഇയും ബഹ്റൈനും ഒരുമിച്ചു നിർമിച്ച ലൈറ്റ്-1 എന്ന നാനോ സാറ്റലൈറ്റ് കഴിഞ്ഞ വർഷം ഡിസംബറിൽ വിജയകരമായി വിക്ഷേപിച്ചിരുന്നു ഇതിനു ലൈറ്റ്-1 എന്ന പേരുലഭിച്ചത് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ‘ദി ഫസ്റ്റ് ലൈറ്റ്’ എന്ന പുസ്തകത്തിൽ നിന്നാണ്.