ബഹ്റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി.

മനാമ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ  മഹാത്മാഗാന്ധി കൾച്ചറൽ ഫോറം അനൂശോചനം രേഖപ്പെടുത്തി. പ്രവാസി മലയാളികൾക്ക് വേണ്ടി ശബ്ദമുയർത്തിയ പ്രിയ നേതാവായിരുന്നൂ  ഉമ്മൻ ചാണ്ടി. ജനകിയ പ്രശ്നങ്ങളിൽ വളരയധികം ശ്രദ്ധകേന്ദ്രികരിച്ച വ്യക്തിത്വത്തെയാണ് കേരള ജനതക്കും പ്രവാസികൾക്കും നഷ്ടമായത് .പ്രവാസി മലയാളികൾക്ക് വേണ്ടി നോർക്ക സ്കീം തുടങ്ങിയ നിരവധി  പദ്ധതികൾ നടപ്പിൽ വരുത്തിയ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനം പ്രശംസനീയമാണ്.വിദേശ രാജ്യങ്ങളിൽ വധശിക്ഷ വിധിച്ചതും, കലാപങ്ങളിൽ വിറങ്ങലിച്ച് നിന്നതുമായ മലയാളികൾ ഉൾപ്പെടുന്ന പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയും നില കൊണ്ട നേതാവ്.കക്ഷിരാഷ്ട്രിയത്തിന് അതീതമായി എല്ലാ ജനങ്ങളെയും ഒരുമയോടെ നോക്കി കണ്ട മഹത് വ്യക്തിത്വം.അദ്ദേഹത്തിൻ്റെ എളിമയും, ഗാന്ധിയൻ ജീവിത രീതിയും കൊണ്ട് എന്നും  ജനമനസ്സുകളിൽ ജീവിക്കുന്ന നേതാവായി മാറുകയാണ് ഉമ്മൻ ചാണ്ടി.കേരളത്തിലെ പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച ശക്തനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടി.കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ ശക്തമായ വ്യക്തി മുദ്ര പതിപ്പിച്ച നേതാവ് ആയിരുന്നു ശ്രീ ഉമ്മൻചാണ്ടി. മതേതര മൂല്യങ്ങൾക്ക് വേണ്ടി ശക്തമായി നിലകൊണ്ട നേതാവിനെയാണ് കേരള ജനതക്ക് നഷ്ടമായത് .ജനകിയ നേതാവ് ശ്രീ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് എബി തോമസ്, ജനറൽ സെക്രട്ടറി സനൽ കുമാർ, രക്ഷാധികാരികളായ അഡ്വ. പോൾ സെബാസ്റ്റ്യൻ,,ബാബു കുഞ്ഞിരാമൻ, മുൻ പ്രസിഡൻ്റ്. അനിൽ തിരുവല്ല., മുൻ സെക്രട്ടറി വിനോദ് ഡാനിയൽ.,തോമസ് ഫിലിപ്പ് , പവിത്രൻ പൂക്കോട്ടി വൈസ് . പ്രസിഡൻ്റ്തുടങ്ങിയവർ അനൂശോചനം രേഖപ്പെടുത്തി.