മനാമ :ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരണപ്പെട്ടത് .ശനിയാഴ് വൈകിട്ട് ജുഫൈറിലെ താമസിക്കുന്ന കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്ന് വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. അടുത്തിടെയാണ് ഒമാനിൽനിന്നും കുടുംബ സമേതം ഇവർ ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്. ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയാണ് സയാൻ. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.