ബഹ്റൈൻ മലയാളികളുടെ സ്വന്തം എം പി

By : Boby Theveril

മനാമ : ബഹ്‌റൈൻ പ്രവാസികളായ മലയാളികൾക്ക് ഏറെ സുപരിചിതൻ ആണ് അഹമ്മദ് അബ്ദുൽവാഹിദ്‌  ജാസിം ഹസൻ ഖറാത്ത .പ്രവാസികളുടെ ഏതു പ്രശനത്തിനും സമയവും സാമ്പത്തികവും നോക്കാതെ എപ്പോഴും ഒരു പടി മുന്നിൽ എത്തുന്ന അദ്ദേഹം ഇപ്പോൾ മൂന്നാം തവണയും ബഹ്‌റൈൻ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചിരിക്കുകയാണ്‌ .ബഹ്റൈൻ തലസ്ഥാനമായ മനാമയുടെ എം പി ആയി തെരെഞ്ഞെടുക്കപെട്ട അദ്ദേഹം കാപിറ്റൽ കമ്മ്യൂണിറ്റി ചെയർമാനും , കാപിറ്റൽ ചാരിറ്റി ജനറൽ സെക്രട്ടറിയുമാമാണ്.ഇത്തവണ വളരെ വാശിയേറിയ മത്സരമായിരുന്നു.പതിനൊന്ന് പേരുമായി നേരിട്ടുള്ള മത്സരത്തിൽ വൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്.2022 നമ്പംബർ 19ന് ഭരണ കാലയളവ് പൂർത്തിയാക്കിയ ബഹ്‌റൈൻ പാർലമെന്റിന്റെ അടുത്ത നാല് വർഷത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് അഹ്‌മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത മിന്നുന്ന വിജയം കരസ്ഥമാക്കിയത്.മലയാളികൾ അടക്കമുള്ള നിരവധി സംഘടനയും ആളുകളുമായും അടുത്ത ബന്ധം പുലർത്തുന്ന അഹ്‌മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയുടെ നേതൃത്വത്തിലുള്ള കാപിറ്റൽ കമ്മ്യൂണിറ്റി സെന്ററിന്റെ കീഴിൽ വിവിധ കൂട്ടായ്മകളും പ്രവർത്തിക്കുന്നുണ്ട്. ഏറെ ജനപ്രിയനായ ഇദ്ദേഹം ഇന്ത്യക്കാരുടേയും പ്രത്യേകിച്ച് മലയാളികളുടെ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും നേരിട്ട് ഇടപ്പെട്ട് പരിഹാരം കാണുന്നതിൽ ഏറെ താൽപാര്യം കാണിക്കുന്ന ഇദ്ദേഹം സാമൂഹ്യ പ്രവർത്തനം മുഖമുദ്രയാക്കിയ വ്യക്തിത്വമാണ്.ബഹ്‌റൈൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അഹ്‌മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത ഉൾപ്പെടെ 40 അംഗങ്ങൾ ആണ് വിജയിച്ചത്
ഇതോടെ നിരവധി പുതു മുഖങ്ങൾ അടക്കം പാർലമെന്റിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ എട്ട് വനിതകളും വിജയിച്ചിരുന്നു .നവംബർ 12ന് നടന്ന ആദ്യ റൗണ്ടിൽ ആറ് പേരുടെ ഫലം മാത്രമാണ് പ്രഖ്യാപനം ഉണ്ടായതു . തുടർന്ന്, ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ട് സ്ഥാനാർഥികൾ തമ്മിൽ ശനിയാഴ്ച നടന്ന റൺ ഓഫ് മത്സരത്തിലാണ് ശേഷിക്കുന്ന 34 പേർ തെരഞ്ഞെടുക്കപ്പെട്ടത്.
കൂടുതൽ വനിതാ പ്രാതിനിധ്യം നൽകിയാണ് ഈ  വർഷത്തെ ബഹ്‌റൈൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം. സ്വദേശികളുടെ വിഷയങ്ങളിൽ ഇടപെടുന്നതുപോലെ തന്നെ ഒരു വിളിപ്പുറത്തു ഇവിടെ കഴിയുന്ന പ്രവാസികളുടെ ഏതു വിഷയത്തിലും ഓടി എത്തുന്ന അദ്ദേഹത്തിന്റെ ഈ വിജയം മലയാളികൾ അടക്കം ഇവിടെ കഴിയുന്ന പ്രവാസ സമൂഹത്തിനു ഏറെ സന്തോഷം  നൽകുകയാണ് .