മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ “ബഹ്റൈൻ മലയാളി സെയിൽസ് ടീം” BMST പൊന്നോണം 2024 ” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു . ഒക്ടോബർ 11 വെള്ളിയാഴ്ച ബഹ്റൈൻ ബീച്ച് ബെ റിസോർട്ടിൽ വച്ച് പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലുലു പർച്ചേസ് ഹെഡ് മഹേഷ് നാട്ടിക, ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി എന്നിവർ മുഖ്യ അതിഥികളായിരുന്നു. സെക്രട്ടറി ദിലീപ് മോഹൻ സ്വാഗതവും അഡ്വൈസറി ചെയർമാൻ സിജു കുമാർ, പ്രോഗ്രാം കൺവീനർ അലക്സ്, ജോയിന്റ് കൺവീനർമാരായ പ്രശാന്ത്, സത്യൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ട്രഷറർ ആരിഫ് പോർക്കുളം ആഘോഷ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദിയും രേഖപ്പെടുത്തി.ബഹ്റൈനിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ സംഘടനകൾ നടത്തിയ ഓണപ്പാട്ട് മത്സരത്തിൽ സമ്മാനർഹരായ BMST ടീമിനെ ചടങ്ങിൽ ആദരിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യയും ഓണപ്പാട്ടും ബിഎംഎസ്ടി വനിതാവിഭാഗത്തിന്റെ തിരുവാതിരക്കളിയും കുട്ടികളുടെ നൃത്തനൃത്യങ്ങളും കായിക മത്സരങ്ങളും ഓണാഘോഷ പരിപാടിക്ക് മിഴിവ് കൂട്ടി.വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ, ജോയിന്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ , മെമ്പർഷിപ്പ് സെക്രട്ടറി സജിത്ത് കുമാർ ,വനിതാവിഭാഗം പ്രസിഡന്റ് സ്മിത അഗസ്റ്റിൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ പിള്ള, ഗണേഷ് കുറാറ, വേണു, സുമേഷ് അലിയത്ത്, നീരജ്, അഷറഫ്, ഹസ്സൻ, ശ്രീലേഷ്, ഷിഹാബ് മരക്കാർ, ലിജിൻ, പ്രശാന്ത്, ബൈജു മാത്യു, പ്രജീഷ് കെ പി , റഹീം, അസ്‌ലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.