
ബഹ്റൈൻ:ദീർഘ കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങി പോകുന്ന ശ്രീ എബ്രഹാം സാമൂവേലിനും ശ്രീ രാജേഷ് ലക്ഷ്മണനും ബഹ്റൈൻ മാർത്തോമ്മാ ഫ്രണ്ട്സ് യാത്രയയപ്പ് നൽകി. ബഹ്റൈൻ മാർത്തോമാ ഫ്രണ്ട്സിന്റെ ആരംഭം മുതൽ സജീവ പ്രവർത്തകർ ആയിരുന്നു ഇരുവരും. ശ്രീ ഷെറി മാത്യൂസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന അംഗം ശ്രീ. കുരുവിള പി. മത്തായി ശ്രീ എബ്രഹാം സാമൂവേലിനും, ശ്രീ മാത്യൂസ് ഫിലിപ്പ് രാജേഷ് ലക്ഷ്മണനും ഉപഹാരം കൈമാറി. ജോ മലയിൽ, ഫിലിപ്പ് തോമസ്, ജോർജ് വർഗീസ്, സിൻസൺ ചാക്കോ, റോയ് മാത്യു, എബ്രഹാം ടി വർഗീസ്, ഫിലിപ്പ് പി. വി, മോനച്ചൻ കെ. വി, സുരേഷ് കോശി, അനിൽ ടൈറ്റസ്, ഷിജു ജോൺ, ഷാജി ഡാനി എന്നിവർ സംസാരിച്ചു.
![]()







