ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ ആത്മായ പരിശീലന കളരി 2022- ന് തുടക്കമായി.

Vidya venu

ബഹ്റൈൻ:ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആത്മായ പരിശീലന കളരി 2022 ആഗസ്റ്റ് 27 -ാം തീയതി, ശനിയാഴ്ച, വൈകിട്ട് 7.30 ന് ഇടവക മിഷൻ വൈസ്-പ്രസിഡന്റ് റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചന്റെ അദ്ധ്യക്ഷതയിൽ മാർത്തോമ്മാ കോംപ്ലെക്സിൽ തുടക്കം കുറിച്ചു. ആത്മായ പരിശീലന കളരി 2022, ബഹ്റൈൻ CSI മലയാളി ഇടവക വികാരിയും മുൻ KCEC പ്രസിഡന്റും ആയിരുന്ന റവ. ദിലീപ് ഡേവിഡ്സൺ മാർക്ക് ഉത്ഘാടനം നിർവ്വഹിച്ചു. ഇടവക മിഷൻ സെക്രട്ടറി ശ്രീ. ബിജു മാമ്മൻ ഏവർക്കും സ്വാഗതം ആശംസിച്ചു. ഇടവക മിഷൻ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു.നാല് ദിവസങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ആത്മായ പരിശിലന കളരിയിലെ ആദ്യ ദിനം ഇടവക വികാരിയും ഇടവക മിഷൻ പ്രസിഡന്റും ആയിരിക്കുന്ന റവ. ഡേവിഡ് വി.ടൈറ്റസ്” ക്രിസ്തീയ ശുശ്രൂഷ – അർത്ഥം, മാനങ്ങൾ, നിയോഗങ്ങൾ ” എന്ന വിഷയത്തെ ആധാരമാക്കി പഠന കൂട്ടായ്മക്ക് നേതൃത്വം നൽകി.
ഇടവക മിഷൻ ട്രസ്റ്റിയും പ്രോഗ്രാം കൺവീനറുമായ ശ്രീ. ഏബ്രഹാം ടി. വർഗ്ഗീസ് കൃതജ്ഞത അറിയിച്ചു.ഇടവക ജനങ്ങളെ നേതൃത്വത്തിലേക്ക് സജ്ജരാക്കുക, ആത്മായ പങ്കാളിത്തം ഇടവക ശുശ്രൂഷകളിൽ വർദ്ധിപ്പിക്കുക എന്ന കാഴ്ചപ്പാടോടു കൂടി കഴിഞ്ഞ 3 വർഷമായി നടത്തി വരുന്ന ആത്മായ പരിശീലന കളരിയിൽ ഈ വർഷം ഏകദേശം 130 ഇടവകാംഗങ്ങൾ രജിസ്റ്റർ ചെയ്തു.