ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം 2023-2024 പ്രവർത്തനോദ്ഘാടനം

മനാമ : ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം 2023-2024 പ്രവർത്തനോദ്ഘാടനം 2023 ആഗസ്റ്റ് 4-ആം തീയതി മാർത്തോമ്മാ കോംപ്ലെക്സിൽ രാവിലെ 11മണിക്ക് നടത്തപ്പെട്ടു. ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ. ഡേവിഡ് വര്ഗീസ് ടൈറ്റസ് അച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കുമാരി മെറിൻ ഷാജി പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു. സഖ്യം സെക്രട്ടറി ശ്രീ. ജോബി എം. ജോൺസൺ സ്വാഗതം ആശംസിച്ചു.അബുദാബി മാർത്തോമ്മാ ഇടവക സഹവികാരി റവ. അജിത് ഈപ്പൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഇടവക സഹവികാരിയും സഖ്യം വൈസ് പ്രസിഡന്റും ആയ റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക സെക്രട്ടറി ശ്രീ. ഷെറി മാത്യൂസ് എന്നിവർ ആശംസകൾ നേർന്നു.2023 – 2024 പ്രവർത്തന വർഷത്തെ ചിന്താവിഷയം റവ. അജിത് ഈപ്പൻ തോമസ് പ്രകാശനം ചെയ്തതോടൊപ്പം സഖ്യാഗങ്ങൾ തീമിനെ ആസ്‌പദമാക്കി നൃത്തം അവതരിപ്പിച്ചു, സഖ്യം അംഗങ്ങളായ ശ്രീ. കെവിൻ ജേക്കബ് വര്ഗീസ്, ശ്രീമതി. ഷാര സ്വിതിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സഖ്യം വൈസ് പ്രസിഡന്റ് ശ്രീ. സിജി ഫിലിപ്പ് 2023-2024വർഷത്തെ വാർഷിക പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. സഖ്യം ജോയിന്റ് സെക്രട്ടറി ശ്രീമതി. ഹന്ന റേച്ചൽ ഏബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി. സഖ്യം ട്രഷറർ ശ്രീ. നിതീഷ് സക്കറിയ ഏബ്രഹാമിൻ്റെ സമാപന പ്രാർത്ഥനയോടെയും അധ്യക്ഷൻ്റെ ആശീർവാദത്തോടും സമാപനം കുറിച്ചു.സഖ്യം ഭാരവാഹികൾ, സഖ്യം കമ്മറ്റി അംഗങ്ങൾ, സഖ്യം അംഗങ്ങൾ, സഖ്യം സീനിയർ അംഗങ്ങൾ, ഇടവക ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, ഇടവക അംഗങ്ങൾ, ഇടവക മീഡിയാ ടീം എന്നിവർ പങ്കെടുത്തു.