ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം 2024-2025 പ്രവർത്തനോത്ഘാടനം

ബഹ്റൈൻ : മാർത്തോമ്മാ യുവജനസഖ്യം 2024-2025 പ്രവർത്തനോത്ഘാടനം 2024 ജൂൺ മാസം 28-ആം തീയതി മാർത്തോമ്മാ കോംപ്ലെക്സിലെ ഗ്രൗണ്ട് ഫ്ലോർ ഹാളിൽ  സഖ്യം കമ്മറ്റി മെമ്പർ  നിതീഷ് സക്കറിയ ഏബ്രഹാമിൻ്റെ പ്രാർത്ഥനയോടും സഖ്യം ഗായകസംഘത്തിൻ്റെ ഗാനത്തോടും ആരംഭിച്ചു. സഖ്യം സെക്രട്ടറി ഹർഷ ആൻ ബിജു സ്വാഗതം ആശംസിച്ചു. ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ. ബിജു ജോൺ അദ്ധ്യക്ഷതയും ഇടവക സഹവികാരിയും സഖ്യം വൈസ് പ്രസിഡൻ്റുമായ റവ. ബിബിൻസ് മാത്യൂസ് ഓമനാലിയുടെ സാന്നിധ്യത്തിലും നടന്ന ചടങ്ങിൽ, വെല്ലൂർ CMC മെഡിക്കൽ കോളേജ് മുൻ ഫിസിക്കൽ മെഡിസിൻ & റിഹാബിലിലിറ്റേഷൻ മേധാവിയും നിലവിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ഫിസിക്കൽ മെഡിസിൻ , റിഹാബിലിലിറ്റേഷൻ കൺസൽറ്റൻ്റ് ഡോ.ജോർജ്ജ് തര്യൻ ഈ വർഷത്തെ സഖ്യം പ്രവർത്തനങ്ങളുടെ
ഉദ്ഘാടനം നിർവ്വഹിച്ചു. ഇടവക ആത്മായ ഉപാദ്ധ്യക്ഷൻ ശ്രീ. ചാക്കോ പി. മത്തായി സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ആശംസ നേർന്നു. ശ്രീമതി ഡെൻസി മാത്യൂ നിർദ്ദേശിച്ച 2024-25 പ്രവർത്തന വർഷത്തെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. ബഹ്‌റിൻ മാർത്തോമ്മാ യുവജന സഖ്യം ആത്മായ ഉപാദ്ധ്യക്ഷൻ ശ്രീ. അനീഷ് ടി. ഫിലിപ്പ് 2024-25 പ്രവർത്തന വർഷത്തെ “സേർച്ച്‌, സേർവ്വ്‌, സേവ്‌” (Search-Serve-Save) എന്ന ചിന്താവിഷയവും , സഖ്യം ട്രഷറർ ശ്രീ.റോബിൻ ജോൺജി ഏബ്രഹാം വാർഷിക പരിപാടിയുടെ രൂപരേഖയും അവതരിപ്പിച്ചു. അലൻ തോമസ് റെജി ശ്രുതി മധുരമായ ഗാനം ആലപിച്ചു. സഖ്യം ജോയിൻ്റ് സെക്രട്ടറി ശ്രീ. നിതീഷ് തോമസ് ജോയി കൃതജ്ഞത അറിയിക്കുകയും ചെയ്തു.സഖ്യം ഭാരവാഹികൾ, സഖ്യം കമ്മറ്റി അംഗങ്ങൾ , സഖ്യം അംഗങ്ങൾ, ഇടവക ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗം ഇടവക സഹ വികാരിയും സഖ്യം വൈസ് പ്രസിഡന്റുമായ റവ.ബിബിൻസ് മാത്യൂസ് ഓമനാലിയുടെ സമാപന പ്രാർത്ഥനയോടുംഇടവക വികാരി റവ. ബിജു ജോൺ അച്ചൻ്റെ ആശിർവാദത്തോടെയും  സമാപിച്ചു.