ബഹ്‌റൈൻ മെട്രോ ആ​ദ്യ​ഘ​ട്ട ടെ​ൻ​ഡ​ർ ഉ​ട​ൻ . ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തെ സീ​ഫു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ 29 കി​ലോ​മീ​റ്റ​ർ ദൂ​രം ആദ്യ ഘട്ടം

മനാമ : ബ​ഹ്റൈ​ൻ മെ​ട്രോ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട ടെ​ൻ​ഡ​ർ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും ത​യാ​റെ​ടു​പ്പു​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ബ​ഹ്‌​റൈ​ന്റെ ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി​യാ​യ ഡോ. ​ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ അ​ഹ്മ​ദ് ആ​ൽ ഖ​ലീ​ഫ വ്യക്തമാക്കി . രാ​ജ്യ​ത്തെ പ്ര​ധാ​ന ഗ​താ​ഗ​ത പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.മെട്രോ സിസ്റ്റവും , മോ​ണോ റെ​യി​ൽ സംബന്ധിച്ചും കൂടുതൽ പഠനങ്ങൾ മ​ന്ത്രാ​ല​യം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി . അതിനു ശേഷം ഒ​ന്നാം ഘ​ട്ട​ത്തി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം അനുമതി നൽകും .ഏഴു വര്ഷം മുൻപാണ് ബഹ്‌റൈൻ റെയിൽ സംബന്ധിച്ചു പ്രാഥമിക നടന്നത് . പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണെ​ന്നും മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന​മാ​യ ജി.​സി.​സി റെ​യി​ൽ ലി​ങ്കു​ക​ളു​മാ​യു​ള്ള സം​യോ​ജ​ന​ത്തി​ന് രാ​ജ്യം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ടെ​ന്നും മന്ത്രി വ്യ​ക്ത​മാ​ക്കി. പൂ​ർ​ണ​മാ​യ ജി.​സി.​സി റെ​യി​ൽ ശൃം​ഖ​ല​യു​ടെ നി​ർ​മാ​ണം 2030 ഡി​സം​ബ​റോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.പദ്ധതിയിൽ ഉൾപ്പെട്ട ആ​ദ്യ​ഘ​ട്ടം 29 കി​ലോ​മീ​റ്റ​ർ ദൂ​ര പാത യുടെ നിർമാണം നടക്കും .20 സ്റ്റേ​ഷ​നു​ക​ൾ ഉൾപ്പെട്ട പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് ലൈ​നു​കൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തെ സീ​ഫു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ആ​ദ്യ പാ​ത. . ജു​ഫൈ​ർ , ഡി​പ്ലോ​മാ​റ്റി​ക് ഏ​രി​യ, സ​ൽ​മാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് ഈ​സ ടൗ​ൺ എ​ജു​ക്കേ​ഷ​ന​ൽ ഏ​രി​യ​യി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണ് ര​ണ്ടാം ലൈ​ൻ. ഗ​താ​ഗ​ത രീ​തി​യി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്ത ശേ​ഷം, മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര ക​ൺ​സോ​ർ​ട്ട്യ​ങ്ങ​ളു​മാ​യി വീ​ണ്ടും ച​ർ​ച്ച ചെ​യ്യു​ക​യും അ​ന്തി​മ ടെ​ൻ​ഡ​ർ ന​ൽ​കു​ന്ന​തി​ന് മു​മ്പ് കൂ​ടു​ത​ൽ താ​ൽ​പ​ര്യ​പ​ത്ര​ങ്ങ​ൾ ക്ഷ​ണി​ക്കു​ക​യും ചെ​യ്യുംമെന്നും മന്ത്രി വ്യക്തമാക്കി . യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത് എ​ന്നീ രാ​ജ്യ​ങ്ങ​ൾ അ​വ​രു​ടെ ദേ​ശീ​യ സെ​ഗ്‌​മെ​ന്റു​ക​ളു​ടെ നി​ർ​മാ​ണം ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ പ്രാ​ദേ​ശി​ക ക​ണ​ക്റ്റി​വി​റ്റി​ക്ക് ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ട്, ബ​ഹ്‌​റൈ​ൻ-​ഖ​ത്ത​ർ കോ​സ്‌​വേ പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ച്ച​താ​യും മ​ന്ത്രി പറഞ്ഞു . ബ​ഹ്‌​റൈ​ൻ-​ഖ​ത്ത​ർ കോ​സ്‌​വേ അ​തോ​റി​റ്റി​യു​ടെ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യും ഉ​ട​ൻ യോ​ഗം ചേ​രാ​ൻ ഷെ​ഡ്യൂ​ൾ നടന്നതായും അദ്ദേഹം പറഞ്ഞു . കോ​സ്‌​വേ​യു​ടെ ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി റെ​യി​ൽ ഘ​ട​ക​വും ഉൾപ്പെടുത്തും . ഇ​ത് മേ​ഖ​ല​യു​ടെ ലോ​ജി​സ്റ്റി​ക് ശൃം​ഖ​ല​യി​ലെ ഒ​രു നി​ർ​ണാ​യ​ക ക​ണ്ണി​യാ​യി മാ​റും. ബ​ഹ്‌​റൈ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 46ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലെ പ്ര​ധാ​ന ച​ർ​ച്ച​ക​ളി​ലൊ​ന്ന് പ്രാ​ദേ​ശി​ക റെ​യി​ൽ പ​ദ്ധ​തി സം​ബ​ന്ധി​ച്ച ഗ​ൾ​ഫ് ക​രാ​ർ ആ​യി​രി​ക്കു​മെ​ന്ന് മന്ത്രി ​വ്യക്തമാക്കി