ബഹ്‌റൈൻ ദേശിയ ദിനം;കേരളീയ സമാജം പോപ്പ് ആർട്ട്‌ ശ്രദ്ധേയമായി

മനാമ : ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൻ്റ ഭാഗമായി  ബഹ്‌റൈൻ കേരളീയ സമാജം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഹ്‌റൈൻ ഭരണാധികാരികളോടുള്ള ആദരസൂചകമായി ബഹറൈൻ രാജാവ് ഹിസ് മെജസ്റ്റി കിങ്ങ് ഹമദ് ബിൻ ഈസ അൽ ഖലീഫ, പ്രധാനമന്ത്രിയും കിരീടാവാ കാശിയുമായ ഹിസ് ഹൈനസ്സ് സൽമാൻ ബിൻ ഹമദ് അൽ ഖലിഫ എന്നിവരുടെ ചിത്രം പോപ്പ് അപ്പ് ആർട്ടിലുടെ സമാജത്തിൽ ആവിഷ്ക്കരിച്ചത്.ബഹ്‌റൈൻ നാഷണൽ ഡേ യുടെ ദിനത്തിൽ സമാജം ചിത്രകലാ ക്ലബ് സംഘടിപ്പിച്ച പോപ്പ് ആര്ട്ട്  ചിത്രങ്ങൾ സമാജം കവാടത്തിനു ഇരു വശങ്ങളിലും ആയി ചിത്രീകരിച്ചത്.ബഹ്‌റൈൻ മുൻ പ്രവാസിയും ,ചിത്രകാരനുമായ ഹീരാ ജോസഫ് നേതൃത്വം നൽകിയ ഈ സമൂഹ ചിത്ര രചനയിൽ ഹരീഷ് മേനോൻ , വിനു രെഞ്ചു ,ബിജു എം സതീഷ് , റാണി രഞ്ജിത് ,ജയരാജ് ശിവ തുടങ്ങിയവർ ഉൾപ്പെടെ  30 ൽ -പരം കലാകാരൻമാർ 6- മണിക്കൂർ സമയം എടുത്താണ് രണ്ടു ചിത്രങ്ങളും പൂർത്തീകരിച്ചിട്ടുള്ളത്.സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പോപ്പ് ആര്ട്ട് ഉത്ഘാടനം ചെയ്തു .പോപ്പ് ആർട്ട് കലാസങ്കേതത്തിൽ ബഹ്‌റൈൻ ഭരണാധികാരികളുടെ മനോഹരമായ പെയിൻ്റിങ്ങ് നിർവഹിച്ച കലാകാരൻമാരെയും സംഘാടകരായ ചിത്രകല ക്ലബിനെയും സമാജം പ്രസിഡണ്ടും ജനറൽ വർഗ്ഗിസ് കാരക്കലും   അഭിനന്ദിച്ചു.കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക് ആശംസകൾ അറിയിച്ചു .