ബഹ്റൈൻ നവകേരള കലാ – സാഹിത്യ വിഭാഗം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. 

ബഹ്‌റൈൻ : ബഹ്റൈൻ നവകേരള കലാ – സാഹിത്യ വിഭാഗം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. . എഴുത്തുകാരനും , പ്രഭാഷകനുമായ സജിമാർക്കോസ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സാഹിത്യ ചരിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിനോളം അപൂർവതകളുള്ള ഒരെഴുത്തുകാരനെ കണ്ടെത്തുക ,എന്നത് ശ്രമകരമായിരിക്കുമെന്നും . അര നൂറ്റാണ്ട് മുംബ് ബഷീർ എഴുത്തിൽ സൃഷ്ടിച്ച വിസ്പോടനത്തിന് മുന്നിൽ മലയാളം ഇപ്പോഴും വിസ്മയിച്ചു നിൽക്കുകയാണെന്നും മലയാളത്തിൽ ജീവിച്ച് വിശ്വത്തോളം വളർന്ന എഴുത്തുകാരനാണ് അദ്ദേഹമെന്ന് സജി മാർക്കോസ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. അന്തരിച്ച സിനിമാ സംവിധായകനും നടനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച യോഗത്തിൽ
പ്രസിഡന്റ് എൻ കെ ജയൻ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറിഎ.കെ. സുഹൈൽ,രഞ്ചൻ ജോസഫ് , കെ.അജയകുമാർ ടി.കെ.രജിത, പങ്കജ് നാഭൻ . രാമത്ത് ഹരിദാസ് ,എൻ.എസ് .എം. ഷെറീഫ്, പ്രവീൺ മേൽപത്തൂർ, എന്നിവർ ബഷീർ കൃതികളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു. എസ് .വി. ബഷീർ മോഡറേറ്ററായിരുന്നു. സി.എസ്. അനിരുദ്ധൻ സ്വാഗതവും, എം.സി പവിത്രൻ നന്ദിയും പറഞ്ഞു.