ബഹ്റൈൻ നവകേരള മനാമ മേഖല കമ്മിറ്റി ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ : ബഹ്റൈൻ നവകേരള മനാമ മേഖല കമ്മിറ്റി സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സിഞ്ചിലെ പ്രാണ ആയൂർവേദ സെന്ററുമായി ചേർന്ന് വെള്ളിയാഴ്ച നടത്തി. അൻപതോളം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ സൗജന്യ പരിശോധനയും അവശ്യ രോഗങ്ങൾക്കുള്ള ചികിത്സയും ഉണ്ടായിരുന്നു. മെഡിക്കൽ ക്യാമ്പ് മേഖല പ്രസിഡന്റ് അഷ്റഫ് കുരുത്തോലയിലിന്റെ അദ്ധ്യക്ഷതയിൽ ബഹ്റൈൻ നവകേരള കോ ഓർഡിനേഷൻ കമ്മിറ്റിയംഗം എസ്.വി. ബഷീർ ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്ത് ആയൂർവേദത്തിന്റെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്നും, അയൂർവേദത്തെ നാം അടുത്തറിയേണ്ടതാണെന്നും പറഞ്ഞു. നിത്യ ജീവിതത്തില്‍ ആയുര്‍വേദത്തിന്റെ പ്രസക്തി എന്ന വിഷയത്തെ സംബന്ധിച്ച് ഡോക്ടർ വി.ടി. നുസ്റത്ത് അവബോധ ക്ലാസ്സ് നടത്തുകയും മലയാളികൾ മനസ്സിലാക്കിയോടത്തോളം ആയൂർവേദത്തെ തിരിച്ചറിഞ്ഞവരില്ലെന്നുംഡോക്ടർ നുസ്റത്ത് പറഞ്ഞു. ചടങ്ങില്‍ പ്രാണ ആയൂർവേദ സെന്ററിന്റെ മാനേജിങ്ങ് ഡയറക്ടർ ആയ കെ.സി. നാസർ ഗുരുക്കളുടെ സജീവ പങ്കാളിത്തവും ഉണ്ടായിരുന്നു. ബി.എൻ.കെ മേഖല സെക്രട്ടറി ആർ.ഐ. മനോജ്‌ കൃഷണൻ സ്വാഗതവും ഉണ്ണിരാജ് കൃഷ്ണ നന്ദിയും പറഞ്ഞു. റോഷൻ ജോസഫ് , രാമത്ത് ഹരിദാസ് എന്നിവർ നേതൃത്വം നല്കി. ബി.എൻ.കെ നേതാക്കളായ ഷാജി മൂതല , ജേക്കബ് മാത്യു,എൻ.കെ.ജയൻ, എ.കെ. സുഹൈൽ,അജയകുമാർ, പ്രവീൺ മേല്പത്തൂർ, സുനിൽദാസ്, MC. പവിത്രൻ എന്നിവരും പങ്കെടുത്തു.