മനാമ :ബഹ്റൈൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ശ്രീ.വിനോദ് ജേക്കബിനെ സന്ദർശിച്ചു .സാധാരണക്കാരായ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിച്ചു.മീറ്റിംഗിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ.ഇജാസ് അഹമ്മദും സന്നിഹിത നായിരുന്നു. ബഹറിൻ നവകേരള ഭാരവാഹികളായ കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ശ്രി.ഷാജി മൂതല, നവ കേരള സെക്രട്ടറി ശ്രി.എ .കെ. സുഹൈൽ,പ്രസിഡണ്ട് ശ്രി .എൻ. കെ.ജയൻ ,കോർഡിനേഷൻ ജോയിൻറ് സെക്രട്ടറി ശ്രി .ജേക്കബ് മാത്യു,വൈസ് പ്രസിഡണ്ട് ശ്രി.സുനിൽ ദാസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം.