ബഹ്‌റൈൻ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ” നെസ്റ്റോ പൊന്നോണം 2024 ” തുടക്കം കുറിച്ചു


മനാമ : ബഹ്‌റൈൻ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഓണാഘോഷ പരിപാടികൾ ആയ നെസ്റ്റോ പൊന്നോണം 2024 തുടക്കം കുറിച്ചു , കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിക്ക് ഗുദാബിയ നെസ്‌റ്റോയിൽ നടന്ന പരിപാടി പ്രശസ്ത ടെലിവിഷൻ അവതാരകനും / മജിഷ്യനുമായ രാജ് കലേഷ് ഉത്ഘാടനം ചെയ്തു .ചെണ്ട മേളത്തിന്റെ അകമ്പടിയോടു നടന്ന പരുപാടിയിൽ മഹാബലി ഉപഭോക്താക്കളെ ഓണം ആശംസ അറിയിച്ചു . പച്ചക്കറികൾ, പഴങ്ങൾ, അരി, ശർക്കര, കശുവണ്ടി, നെയ്യ് ഓണ സദ്യക്കായുള്ള വിഭവങ്ങളും ഓണം സ്പെഷ്യൽ വസ്ത്രങ്ങളുടെ വലിയ ശേഖരവും ഉപഭോക്താക്കായി ഒരുക്കിയിട്ടുണ്ട് . ബഹ്‌റിനിലെ മലയാളി സമൂഹത്തിന് ഓണം ആഘോഷമാക്കുവാൻ വിവിധ തരം ഓഫറുകൾ നെസ്‌റ്റോയുടെ ബഹ്‌റിനിൽ ഉടനീളമുള്ള എല്ലാ മാർക്കറ്റുകളിലും സെപ്തംബർ ഏഴു മുതൽ ഈ മാസം പതിനഞ്ചുവരെ ലഭ്യമാണെന്നും നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് അധികൃതർ അറിയിച്ചു . കൂടാതെ ഇരുപത്തി അഞ്ചോളം വിഭവങ്ങൾ അടങ്ങിയ ഓണ സദ്യയും ഉപഭോക്താക്കൾക്കായി നൽകും . നാദിർ ഹുസൈൻ (ഡയറക്ടർ), മുഹമ്മദ് ഹനീഫ് (ജനറൽ മാനേജർ), സോജൻ ജോർജ്(ഫിനാൻസ് മാനേജർ) പർച്ചേസിംഗ് മാനേജർ നൗഫൽ കുഴുങ്കിൽപടി , ജീപാസ് ബഹ്‌റൈൻ ഫിനാൻസ് മാനേജർ ബൈജു കെ കെ എന്നിവർ പരുപാടിയിൽ പങ്കെടുത്തു .