ബഹ്‌റൈൻ മന്ത്രി സഭ പുനഃസംഘടിപ്പിച്ചു വനിതകൾ ഉൾപ്പെടെ പതിമൂന്നു പുതിയ മന്ത്രിമാർ.

മനാമ : കിരീടാവകാശിയും  പ്രധാനമന്ത്രിയുമായ പ്രിൻസ്  സൽമാൻ  ബിൻ ഹമദ്  അൽ ഖലീഫയുടെ  നേതൃത്വത്തിൽ ഉള്ള മന്ത്രി സഭയിൽ പതിമൂന്നു മന്ത്രിമാരെ ആണ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത് . ഇത് സംബന്ധിച്ചു ഉത്തരവ്  ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽഖലീഫ പുറപ്പെടുവിച്ചു .  ഇരുപത്തി നാലു അംഗ അന്തരി സഭയിൽ നാലു വനിതകളും ഉൾപ്പെടുന്നുണ്ട് . ആഭ്യന്തര മന്ത്രി ശിര്ക്  റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ , വിദേശ കാര്യാ മന്ത്രി ഡോക്ടർ അബ്ദുൽ  വിദേശകാര്യ മന്ത്രി ഡോക്ടർ അബ്ദുല്ലത്തീഫ്  അൽ  സയാനി . ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ .  തൊഴിൽ മന്ത്രി ജമീൽ  ബിൻ  ഹുമൈദാൻ  .  വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സൈദ് ബിൻ റാഷിദ് അൽ സയാനി. പ്രതിരോധ   മന്ത്രി അബ്ദുള്ള ബിൻ ഹസ്സൻ അൽ നുയമി  തുടങ്ങിയവർ    തുടരും. ആരോഗ്യ മന്ത്രിയായി    ഡോക്ടർ ജലീല് അൽ സായിദ്  .  ഭവന നിർമ്മാണ മന്ത്രി അംന ബിൻ അഹമ്മദ്  അനിൽ റുഹായമി . സുസ്ഥിര വികസന മന്ത്രി നൂർ  ബിൻത് അലി അൽ ഖലാഫ്  .  ടൂറിസം മന്ത്രി ഫാത്തിമ ബിൻത്  ജാഫർ അൽ സിറാഫി  എന്നിവരാണ് പുതുതായി മന്ത്രി സഭയിൽ ഉള്ള വനിതകൾ. ഇൻഫർമേഷൻ മന്ത്രി ആയി ഡോക്ടർ റംസാൻ അബിൻ അബ്ദുല്ല അൽ നുയമി യെയും തെരെഞ്ഞെടുത്തു . കാർഷിക മന്ത്രാലയത്തിനെ    പൊതു മരാ മത്തിൽ  നിന്നും വേറെ പെടുത്തി . പരിസ്ഥിതി കാര്യത്തെ എണ്ണ  കാര്യ  മന്ത്രലയത്തിൽ ലയിപ്പിക്കുകയും  മുഹമ്മദ് ബിൻ ദൈനയെ  മന്ത്രിയായി ചുമതല പെടുത്തുകയും ചെയ്‌തു