ബഹ്റൈൻ : പെട്രോൾ വിലയിൽ നിലവിലുള്ള നിരക്കുകൾ വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിൽ പുനഃപരിശോധിക്കാൻ സാധ്യതയുള്ളതായാണ് സാധ്യത . ആഗോളവിപണിയിൽ എണ്ണവില ഇടിഞ്ഞതിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബഹ്റിനിൽ പെട്രോൾ വില കഴിഞ്ഞ കാലത്തു വർധിപ്പിച്ചത് , ഇ വര്ഷം ആദ്യം ഒന്നാം കിട പെട്രോൾ ആയ മുന്താസിന്റെ അറുപതു ശതമാനവും, രണ്ടാംകിട പെട്രോൾ ആയ ജയിദ് പെട്രോളിന് അൻപത്തി ആറുശതമാനം വിലയും സർക്കാർ വർദ്ധിപ്പിച്ചിരുന്നു. സെപ്തംബർ മാസം മുതൽ കുവൈത്തിൽ പെട്രോൾ വർദ്ധിപ്പിക്കുമെന്ന അറിയിപ്പ് വന്ന സാഹചര്യത്തിൽ ഇവിടെയും വില വർദ്ധിക്കുമെന്ന് റിപ്പോർട്ടുണ്ട്.പെട്രോൾ വിലയിൽ മാറ്റമുണ്ടാകുമെന്ന് നാഷണൽ ഓയിൽ ആന്റ് ഗ്യാസ് അതോറിറ്റി അധികൃതർ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടിലുള്ളത് പറഞ്ഞിട്ടുള്ളത് . ലോകത്തെ ഇന്ധന നിരക്ക് വിലയിരുത്താനും മറ്റും ഒരു സമിതി രൂപവത്കരിക്കുകയും സാഹചര്യത്തിനനുസരിച്ച് വില കൂട്ടാനും കുറയ്ക്കാനുമാണ് പദ്ധതിയിടുന്നത്.