മനാമ: വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇസാ ടൗണിലായിരുന്നു അപകടം നടന്നത് . വീട്ടിലെ ഒരു ഇലക്ട്രിക് ഉപകരണത്തില്‍ നിന്നാണ് തീപിടിച്ചതെന്നും ഉപകരണത്തിന്റെ തകരാറാണ് അപകട കാരണമായതെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കി .തീപിടുത്തത്തെ തുടര്‍ന്ന് വീടിനുള്ളില്‍ പുക നിറയുകയും പുക ശ്വസിച്ച് ഒരാള്‍ മരിക്കുകയുമായിരുന്നു. അവശ നിലയിലായിരുന്ന അഞ്ച് പേരെ സിവില്‍ ഡിഫന്‍സിന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി . ഇവരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. വീടിന് വയറിങ് സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ച കാരണം . സഹായം തേടി സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്ററില്‍ ഫോണ്‍ കോള്‍ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി . വീടുകളുടെ ഇലക്ട്രിക് വയറിങ് സംബന്ധിച്ച് അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം എന്ന് അധികൃതർ നിർദ്ദേശം നൽകിട്ടുണ്ട് .