മനമാ : ബഹ്റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ചു രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഉമ്മൽ ഹസം കിംസ് ഹോസ്പിറ്റലിൽ നടന്ന പരുപാടിയിൽ അറുപതോളം പേർ രക്തം ധാനം ചെയ്തു.ക്യാമ്പിൽ കിംസ് ഹെൽത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ് എലിയാസ് നജീബ്, കിംസ് ഹെൽത്ത് അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ അനുഷ സൂര്യജിത്.ബി ഡി കെ യുടെ ബഹ്റൈൻ ചെയര്മാൻ കെ ടി സലിം , പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ , ജനറൽ സെക്രട്ടറി റോജി ജോൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.