മനാമ:59ാമത് ആഗോള വനിത പോലീസ് സമ്മേളനത്തിൽ ബഹ്റൈൻ വനിത പോലീസ് ഡയറക്ടർ ബ്രിഗേഡിയർ മുന അലി അബ്ദുറഹീമിന്റെ നേതൃത്വത്തിൽ പ്രേത്യകം രൂപീകരിച്ച വനിത പോലീസ് സംഘം പങ്കെടുത്തു .കാനഡയിൽ നയാഗ്ര പോലീസുമായി സഹകരിച്ചായിരുന്നു ആഗോള വനിത പോലീസ് സമ്മേളനം നടന്നത്. സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം വനിത പോലീസുകാരുടെ കഴിവ് വർധിപ്പിക്കുക
എന്നതായിരുന്നു അതിനു ആവശ്യമായ പരിശീലനങ്ങളും നൽകി. മറ്റു രാജ്യങ്ങളിൽനിന്നുള്ള വനിത പോലീസ് സംഘങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.