ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 2024 ഭാരവാഹികൾ

മനാമ : ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 2024 ലേക്കുള്ള പുതിയ കമ്മിറ്റി ചുമതലയേറ്റു.പ്രസിഡന്റ് വിഷ്ണു.വി, ജനറൽ സെക്രട്ടറി ജയേഷ് കുറുപ്പ്, രക്ഷാധികാരികളായി മോനി ഒടികണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ് അങ്ങാടിക്കൽ എന്നിവരും ജനറൽ കൺവീനറായി വർഗീസ് മോടിയിൽ, വൈസ് പ്രസിഡന്റ് ബോബി പുളിമൂട്ടിൽ, ജോയിന്റ് സെക്രട്ടറി വിനീത്.വി.പി, കോഓർഡിനേറ്റർമാരായി അരുൺ പ്രസാദ്, സജു ഡാനിയൽ എന്നിവരും, മെമ്പർഷിപ് സെക്രട്ടറി രെഞ്ചു ആർ നായർ, ലേഡീസ്‌ വിങ്ങ് പ്രസിഡന്റ് ഷീലു വർഗീസ്, ലേഡീസ്‌ വിങ്ങ് സെക്രട്ടറി സിജി തോമസ്, ചാരിറ്റി കൺവീനർ സുനു കുരുവിള, എബിൻ ജോൺ, മീഡിയ കൺവീനർ വിഷ്ണു പി സോമൻ, സോഷ്യൽ മീഡിയ രഞ്ജു.ആർ, സുഭാഷ് തോമസ്, ആർട്സ് & എന്റർടൈൻമെന്റ് സെക്രട്ടറിമാർ ലിജൊ ബാബു, ജെയ്‌സൺ, മഹേഷ് ജി കുറുപ്പ്, സ്പോര്‍ട്സ് കോർഡിനേറ്റർമാർ ‌ അരുൺ കുമാർ, അജിത് എ എസ്, മെഡിക്കൽ കോര്‍ഡിനേറ്റർമാർ റോബിൻ ജോർജ്, ബിജൊ തോമസ്, രേഷ്മ ഗോപിനാഥ്, ലിബി ജയ്സൺ, ജോബ് സെൽ കോർഡിനേറ്റർമാർ അനിൽ കുമാർ, അജി പി ജോയ്, അജി ടി മാത്യു, വിഷ്ണു പി സോമൻ, നോർക്ക രെജിസ്‌ട്രേഷൻ സുഭാഷ്‌ തോമസ്, ബിജോയ്, ശ്യാം എസ് പിള്ള, ലീഗൽ അഡ്വൈസർ അജു റ്റി കോശി എന്നിവരും ചുമതലയേറ്റു.മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ രാജീവ് പി മാത്യു, വിനോജ് മത്തായി, ഫിന്നി എബ്രഹാം, ബിനു പുത്തൻപുരക്കൽ,ബിനു കോന്നി,മോൻസി ബാബു,ലിജു ഏബ്രഹാം, ജേക്കബ് കൊന്നക്കൽ, സൈമൺ ജോർജ്, ജയഘോഷ്‌ എസ്, റെജി ജോർജ്, വിനു, രാകേഷ്‌ കെ എസ് , ജിതു രാജ്,അഞ്ജു മോൾ വിഷ്ണു, ആഷാ എ നായർ, ദയാ ശ്യാം, കുസുമം ബിജോയ്, ജിജിന ഫക്രുദീൻ എന്നിവരാണ്.ബഹ്‌റിനിൽ വെച്ചു മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള ധനസഹായം, ബഹ്‌റിനിലെ വിവിധ ഹോസ്‌പിറ്റലുകളുമായി സഹകരിച്ചു നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ, ബ്ലഡ് ഡോണേഷൻ ക്യാമ്പ്, അർഹതപ്പെട്ട വിവിധ ലേബർ ക്യാമ്പുകളിൽ നടത്തുന്ന ഭക്ഷണവിതരണം, സാമ്പത്തിക പ്രയാസത്തിൽ നിയമക്കുരുക്കിൽ നാട്ടിൽ പോകുവാൻ സാധിക്കാത്തവർക്ക് നിയമ സഹായം, അതുപോലെ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്നവർക്ക്‌ ടിക്കറ്റ്, ഫുഡ് കിറ്റ് വിതരണം, മറ്റു സേവന പ്രവർത്തനങ്ങൾ, ഓണം, ക്രിസ്മസ്, ഈദ്, വിഷു, ഈസ്റ്റർ തുടങ്ങിയ വിശേഷ അവസരങ്ങളിലും അസോസിയേഷൻ വാർഷികത്തിലും അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ആഘോഷം തുടങ്ങിയ അനേകം പ്രവർത്തനങ്ങളാണ് അസോസിയേഷൻ നടത്തുന്നത്.പത്തനംതിട്ട ജില്ലയിലെ ബഹ്‌റൈൻ പ്രവാസികളെ ഒരു കുടക്കീഴിൽ അണി നിരത്തുവാൻ അസോസിയേഷനിലൂടെ കഴിയുമെന്നും കഷ്ടത അനുഭവിക്കുന്ന ജില്ലയിൽ നിന്നുമുള്ള ബഹ്‌റൈൻ പ്രവാസികൾക്ക് താങ്ങായി വർത്തിക്കുകയാണ് പത്തനംതിട്ട അസോസിയേഷന്റെ പ്രഥമ കർത്തവ്യം എന്നും സംഘാടകർ അറിയിച്ചു. നിലവിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അംഗത്വ ക്യാംപെയിൻ നടത്തുകയാണ്. അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്ന ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികൾക്ക് രഞ്ജു ആർ നായരുമായി (34619002) ബന്ധപ്പെടാവുന്നതാണ്.