ബഹ്‌റൈൻ : വയനാട് മുസ്‌ലിം യതീംഖാനയുടെയും അനുബന്ധ സ്ഥാപങ്ങളുടെയും മുഖ്യ കാര്യദർശിയും വയനാട്ടിലെ സാമൂഹ്യ രാഷ്‌ട്രീയ കാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ 65 വർഷത്തിലേറെ കാലമായി നേത്രത്വം വഹിക്കുന്ന എം എ ജമാൽ സാഹിബിനെ ബഹ്‌റൈനിലെ പൗരാവലിയും ചാപ്റ്റർ കമ്മിറ്റിയുടെയും നേത്രത്തിൽ ജൂൺ 9 നു സ്നേഹാദരം നൽകി ആദരിക്കുകയാണ്. മനാമ കെ എം സി സി സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്നേഹാദരം പരിപാടിയിൽ റാഷിദ് ഗസ്സാലി, മുജീബ് ഫൈസി , അണിയാരത്ത് മമ്മൂട്ടി ഹാജി തുടങ്ങിയവർ പങ്കെടുക്കും.സ്നേഹദാരം സംഗമം ബഹ്‌റൈൻ സമസ്ത പ്രെസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ഉൽഘാടനം ചെയ്യും . എം എ മുഹമ്മദ് ജമാൽ സാഹിബിന്റെ “സച്ചരിതന്റെ ഉദ്യാനം” എന്ന ജീവ ചരിത്ര പുസ്തക പ്രകാശനം ബഹ്‌റൈൻ കെ എം സി സി പ്രെസിഡന്റ് ഹബീബ് റഹ്മാൻ നിർവഹിക്കും.ചടങ്ങിൽ ബഹ്‌റൈനിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.കോളോടൻ കുഞ്ഞി പോക്കർ ഹാജി സൗജന്യമായി നൽകിയ നാല് ഏക്കർ സ്ഥലത്ത് 1967 ൽ സയ്യിദ് അബ്ദുൾറഹിമാൻ ബാഫഖി തങ്ങൾ 6 അനാഥ കുട്ടികളെ ചേർത്ത് ആരംഭം കുറിച്ച വയനാട് മുസ്ലിം ഓർഫനേജിനെ ഇന്ന് കാണുന്ന രീതിയിൽ ഉയർച്ചയിലേക്ക് മാറ്റയെടുക്കുന്നതിൽ വലിയ പങ്കാണ് ജമാൽ സാഹിബിനുള്ളത്.ജില്ലയിൽ ആദ്യമായി സി.ബി.എസ് .ഇ സ്കൂൾ തുടങ്ങിയത് ജമാൽ സാഹിബിന്റെ ക്രാന്തദർശിത്വത്തിന്റ തെളിവാണ്.ഒരു എയ്‌ഡഡ് കോളേജ് , ഒരു അൺ എയ്‌ഡഡ് കോളേജ് ,സ്പെഷ്യൽ സ്കൂൾ,നാല് സി ബി എസ് ഇ സ്കൂളുകൾ ,രണ്ടു ഹയർ സെക്കണ്ടറി സ്കൂളുകൾ, അറബിക് കോളേജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഡബ്ലൂ.എം ഓക്ക് കീഴിൽ ഉള്ളത്.പതിനായിരത്തിൽ അധികം വിദ്യാർത്ഥികളാണ് ഇന്ന് ഡബ്ലൂ.എം ഓയുടെ വിവിധ സ്ഥാപങ്ങളിൽ പഠിച്ചു കൊണ്ടിരിക്കുന്നത്.1967 ൽ ഡബ്ലൂ.എം ഒ ആരംഭിക്കുന്നതിന്റെ ആദ്യ ആലോചന യോഗം കൽപ്പറ്റയിൽ ചേർന്നപ്പോൾ ഈ യോഗത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ജമാൽ സാഹിബ് . അദ്ദേഹം ഇന്ന് ഡബ്ലൂ.എം ഒ ജനറൽ സെക്രട്ടറി സ്ഥാനത്ത് 37 വർഷം പിന്നിടുകയാണ്.വയനാട്ടിലെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയ സംഘബോധത്തിന്റെയും പ്രചാരകനായി വയനാട്ടിലെ മതസൗഹാർദ്ദം ശക്തിപ്പെടുത്തുന്നതിനും ജമാൽ സാഹിബ് വഹിച്ച പങ്ക് നിസ്തുലമാണ്.മൈസൂർ കല്യാണത്തിന്റെയും സ്ത്രീധന വിവാഹത്തിന്റെയും തീരാദുരിതത്തിൽ നട്ടം തിരിഞ്ഞ ജാതി മത ഭേദമന്യേ പാവപ്പെട്ട പെന്ടകുട്ടികൾക്ക് ആശ്വാസമായി സ്ത്രീധനരഹിത വിവാഹ സംഗമം ബഹ്‌റൈൻ കമ്മിറ്റയുടെ ആശീർവാദത്തോടെ ആരംഭിച്ച മാര്യജ് ഫെസ്റ്റ് ജമാൽ സാഹിബിന്റ ഇടപെടലിന്റെ മകുടോദാഹരണമാണ്.അഷ്‌റഫ് കാട്ടിൽ പീടിക (വർക്കിങ് പ്രസിഡന്റ് WMO ചാപ്റ്റർ, ചെയർമാൻ സ്നേഹാദരം)കാസിം റഹ്മാനി വയനാട് (ജനറൽ സെക്രട്ടറി WMO ചാപ്റ്റർ)ശറഫുദ്ധീൻ മാരായിമംഗലം (കൺവീനർ സ്നേഹാദരം)റഫീഖ് നാദാപുരം (ഓർഗാൻസിങ് സെക്രട്ടറി WMO ബഹ്‌റൈൻ ചാപ്റ്റർ )ഇസ്മായിൽ പയ്യന്നൂർ സെക്രട്ടറി WMO ബഹ്‌റൈൻ ചാപ്റ്റർഹുസൈൻ പി ടി (പ്രസിഡന്റ് കെഎംഎംസി ബഹ്‌റൈൻ വയനാട് ജില്ലാ)ഹുസൈൻ മക്കിയാട് (ജനറൽ സെക്രട്ടറി കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ലാ)ഫതുദ്ധീൻ മേപ്പാടി (ഓർഗാൻസിങ് സെക്രട്ടറി കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ലാ)മുഹ്‌സിൻ പന്തിപ്പൊയിൽ (വൈസ് പ്രസിഡന്റ് കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ലാ)സഫീർ നിരവിൽ പുഴ (ജോയിന്റ് സെക്രട്ടറി കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ലാ)എന്നിവർ വാർത്ത സമ്മേളത്തിൽ പങ്കെടുത്തു.