ബഹ്റൈൻ : കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് കമ്യൂണിറ്റി പൊലീസ് ഡിവിഷൻ ആക്ടിങ് മേധാവി മേജർ സആദ് നാസർ അൽ ഹസാനി വാഹനാപകടത്തിൽ മരിച്ചു. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. റോഡിനു നടുവിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇദ്ദേഹം സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. കോവിഡ് സമയത്തു പ്രവാസികൾക്കായുള്ള സഹായ പ്രവർത്തനത്തിൽ സംഘടനകളുമായി ചേർന്ന് അദ്ദേഹം നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു .