മനാമ : ബഹ്റൈൻ പ്രതിഭ സനദ് യൂനിറ്റും റിഫ മേഖല ഹെൽപ് ലൈനും സംയുക്തമായി സനദ് ആസ്റ്റർ ക്ലിനിക്കിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാസിം മഞ്ചേരി അദ്ധ്യക്ഷനായ യോഗത്തിൽ ക്യാമ്പിൻ്റെ ഉത്ഘാടനം പ്രതിഭ രക്ഷാധികാരി അംഗവും ലോകകേരളസഭാ അംഗവുമായ സുബൈർ കണ്ണൂർ നിർവ്വഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രതീപ് പതേരി, പ്രസിഡണ്ട് ജോയ് വെട്ടിയാടൻ, മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, പ്രതിഭ നേതാവും ലോക കേരള സഭ അംഗവുമായ സി.വി. നാരായണൻ, റിഫ മേഖല സെക്രട്ടറി മഹേഷ്, രക്ഷാധികാരി ചന്ദ്രൻ പിണറായി, കേന്ദ്ര കമ്മിറ്റി അംഗം രാജീവൻ, ആസ്റ്റർ ക്ലിനിക് ഡയരക്ടർ ഷാനവാസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രതിഭയുടെ മാനുഷികവും മാതൃകാപരവുമായ പ്രവാസി സേവന പ്രവർത്തനങ്ങളെ ആസ്റ്റർ ക്ലിനിക് സനദ് കോർഡിനേറ്റർ മിസ്. ഗായത്രി നല്ല വാക്കുകളാൽ കുറിച്ചു.പ്രതിഭ റിഫ മേഖല ഹെൽപ് ലൈൻ കൺവീനർ ഷമേജ് നന്ദി പറഞ്ഞു.ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ തുടങ്ങിയ ഫ്രീ ടെസ്റ്റുകൾ കൂടാതെ ഫ്രീ കൺസൾട്ടേഷൻ, ഫ്രീ ഡെൻ്റൽ കൺസൾട്ടേഷൻ എന്നീ സേവനങ്ങൾ നൂറിലധികം ആൾക്കാർ ഉപയോഗിച്ചതായി കൺവീനർ ഷമിത സുരേന്ദ്രൻ അറിയിച്ചു.