ബഹ്‌റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളന ലോഗോ പി.കെ. ബിജു പ്രകാശനം ചെയ്തു

മനാമ: സിസംബർ 15 ന് സഖാവ് കോടിയേരി നഗറിൽ നടക്കുന്ന ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തി ഒമ്പതാം കേന്ദ്ര സമ്മേളന ലോഗോ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.കെ.ബിജു പ്രതിഭ മുഖ്യ രക്ഷാധികാരി – ഇൻ ചാർജ്ജ് ഷെറീഫ് കോഴിക്കോടിന് നൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ, പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോകേ കേരള സഭ അംഗവുമായ സുബൈർ കണ്ണൂർ . രക്ഷാധികാരി സമിതി അംഗങ്ങളായ എ.വി. അശോകൻ , ഷീബ രാജീവൻ ,ലിവിൻ കുമാർ , സുരേഷ് അത്താണിക്കൽ , ഷിജു പിണറായി ,വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു.ആഗസ്ത് – സെപ്റ്റംബർ മാസങ്ങളിൽ ഇരുപത്തിയാറ് യൂണിറ്റ് സമ്മേളനങ്ങളും ഒക്ടോബർ മാസത്തിൽ നാല് മേഖല സമ്മേളനങ്ങളും പൂർത്തിയാക്കി ഡിസംബർ 15നാണ് ബഹ്‌റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനം നടക്കുന്നത്.സമ്മേളനത്തിന് മുന്നോടിയായി നാല് മേഖലകൾ കേന്ദ്രീകരിച്ചും കേന്ദ്ര തലത്തിലും കലാ, സാഹിത്യ , കായിക , സാമൂഹിക മേഖലകളുമായി ബന്ധപ്പെട്ട നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.കേന്ദ്ര സമ്മേളനത്തിന്റെ ലോഗോ ഡിസൈൻ ക്ഷണിച്ചതിന്റെ ഭാഗമായി ലഭിച്ച നിരവധി ലോഗോകളിൽ നിന്നും മുൻ ബഹ്‌റൈൻ പ്രവാസി കൂടിയായ കണ്ണൂർ സ്വദേശി സജയൻ അകുച കരിവെള്ളൂർ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.