ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല തുടക്ക ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

ബഹ്‌റൈൻ:കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള (2024 -25 അധ്യയനവർഷം) അഡ്മിഷൻ ആരംഭിച്ച വിവരം അറിയിക്കുന്നു. ആദ്യവർഷമായ മുല്ലയിലേക്ക് മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന, 2024 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.ക്ലാസുകൾ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 9 മണി വരെ പ്രതിഭയുടെ മനാമ, റിഫ സെൻററുകളിലാണ് നടത്തപ്പെടുന്നത്. മുഹറഖ്, സൽമാബാദ് സെന്ററുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

രജിസ്‌ട്രേഷൻ ലിങ്ക് :

https://docs.google.com/forms/d/e/1FAIpQLSdtGq-_2L3RA0_is43e_6s3eNXYk61mgPVF0CU3dt0mVTjKnw/viewform?usp=sf_link

അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 38791131, 33373368, 36063451, 32089644