ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ഗ്രാൻഡ് മാസ്റ്റർ ജി. എസ്. പ്രദീപ് ഷോ മത്സരത്തിലേക്ക് റജിസ്ട്രേഷൻ ആരംഭിച്ചു

മനാമ: പവിഴദ്വീപിൽ പ്രവാസത്തിന്റെ 40 വർഷം പൂർത്തീകരിക്കുന്ന ബഹ്റൈൻ പ്രതിഭയുടെ ആഘോഷ പരിപാടിയിലേ അറിവിന്റെയും വിജ്ഞാനത്തിന്റെയും മത്സര പരിപാടിയായ ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ഷോയിലേക്ക് ഓരോ മലയാളി പ്രവാസിക്കും മത്സരാർത്ഥിയാകാൻ അവസരം.ഇതോടൊപ്പം ഉള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുന്ന ആദ്യത്തെ 500 മത്സരാർത്ഥികൾക്കായിരിക്കും ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് മത്സരത്തിലേക്ക് പ്രവേശനം ലഭിക്കുക.നാല്പതാം വാർഷിക സംഘാടക സമിതിയിൽ നിന്നും റജിസ്ട്രേഷൻ സ്ഥിരീകരണം ലഭിക്കുന്ന മത്സരാർത്ഥികൾ ഡിസംബർ മാസം 12ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് മത്സര വേദിയായ സഗയയിലുള്ള കേരളീയ സമാജത്തിൽ ഒരുക്കുന്ന പ്രതിഭ റജിസ്ട്രേഷൻ ഡസ്ക്കിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.പ്രാഥമിക റൗണ്ടിലെ 15 മുതൽ 20 വരെയുള്ള ‘ചോദ്യങ്ങൾക്ക് ഏറ്റവും കൂടുതൽ ശരിയുത്തരം എഴുതുന്ന മിടുക്കരായ 6 മത്സരാർത്ഥികൾക്കാവും ഗ്രാൻഡ് ഫിനാലേയിലേക്ക് പ്രവേശനം ലഭിക്കുക. പ്രവേശന ഫീസ് ഒന്നും തന്നെയില്ലാത്ത ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് മത്സര
വിജയിക്ക് ഒരു ലക്ഷത്തി പതിനായിരത്തി പതിനൊന്ന് രൂപയും മറ്റി തര ഫൈനലിസ്റ്റുകൾക്ക് (5പേര്‍ക്ക്) പതിനൊന്നായിരത്തി പതിനൊന്ന് രൂപ വീതവും ലഭിക്കും.മത്സരത്തിൻ്റെ അന്തിമ വിധി കർത്താവ് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് മാത്രമായിരിക്കും. മത്സരത്തിലേക്കുള്ള റജിസ്ട്രേഷൻ ആദ്യത്തെ അഞ്ഞൂറ് പേരുടെ പേര് വിവരങ്ങൾ ലഭിക്കുന്നതോടെ അവസാനിക്കുന്നതായിരിക്കും.
ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ഗ്രാൻ്റ് മാസ്റ്റർ ജി.എസ്. പ്രദീപ് ഷോയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ 38302411/3372 0420 /39402614// 36537284
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.