

മനാമ: ബഹ്റൈൻ പ്രതിഭയുടെ മനാമ മേഖല സെൻട്രൽ മാർക്കറ്റ് യൂണിറ്റ് സമ്മേളനം 19/09/2025 ൽ സ: വിനോദ് വി നഗറിൽ (MCMA) വെച്ച് നടന്നു.സ: ഷാലറ്റ് മനോജ് പോൾ സ്വാഗത ഗാനം ആലപിച്ചു തുടങ്ങിയ ചടങ്ങിൽ, സ: അമുദി സിദ്ദിഖ് സ്വാഗതവും, സ: പ്രതീപൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.സ: സുലേഷ് വി കെ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ, സ: സൗമ്യ പ്രതീപ് അനുശോചന പ്രമേയവും, സ: ശ്രീജിഷ് വടകര രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി സ: നൂബിൻ അൻസാരി കഴിഞ്ഞ 2 വർഷത്തെ യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, മേഖല കമ്മറ്റി അംഗം സ: സുരേഷ് വയനാട് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുകയും. തുടർന്നു രക്ഷാധികാരി സമതി അംഗം സ: സുബൈർ കണ്ണൂർ, സെൻട്രൽ മാർക്കറ്റ് രക്ഷാധികാരി സ: നജീബ് മീരാൻ, കേന്ദ്ര മെംബർഷിപ്പ് സെക്രട്ടറി സ: അനീഷ് കരിവള്ളൂർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു. നിലവിലെ യൂണിറ്റ് സെക്രട്ടറി 2025 – 2027 വർഷ കാലത്തെ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി പാനൽ അവതരിപ്പിക്കുകയും സമ്മേളനം അംഗീകരിക്കുകയും ചെയ്തു, പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന ആദ്യ മീറ്റിങ്ങിൽ തിരഞ്ഞെടുത്ത ഭാരവാഹികളെ മേഖല കമ്മറ്റി അംഗം സ: ജീവൻ കല്ലറ സമ്മേളന സദസിനെ അറിയിച്ചു.സ: ശ്രീജീഷ് വടകര യൂണിറ്റ് സെക്രട്ടറിയും, സ: അമുദി സിദ്ധിക് യൂണിറ്റ് പ്രസിഡന്റും, സ: ഷമീർ ചല്ലിശ്ശേരി മെംബർഷിപ്പ് സെക്രട്ടറിയും, സ: റമീസ് (വൈസ് പ്രസിഡന്റ്) സ: ഷാഹിർ ഷാജഹാൻ ( ജോയിന്റ് സെക്രട്ടറി) സ: സൈനൽ കൊയിലാണ്ടി (അസിസ്റ്റന്റ് മെംബർഷിപ്പ് സെക്രട്ടറി ) മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ സ: രതീഷ് ചെറുകുന്ന്, സ: അക്ബർ, സ: ആഷിക്ക് റഹ്മാൻ, സ: ഷറീജ്, സ: സൗമ്യ പ്രതീപ്, സ: സമീറ അമുദി, സ: ജെസിയ. ജെ, സ: നൂബിൻ അൻസാരി (ക്ഷണിതാവ്) എന്നിങ്ങനെ സമ്മേളനം തിരഞ്ഞെടുത്തു.പുതുതായി ചുമതലയേറ്റ യൂണിറ്റ് സെക്രട്ടറി സ: ശ്രീജിഷ് വടകര സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് മേഖല സമ്മേളന പ്രതിനിധികളെ പ്രഖ്യാപിച്ചു. 61 മെമ്പർമാരും 11 അസ്സോസിയേറ്റ് മെമ്പർമാരും ഉൾപ്പടെ 72 പേർ സമ്മേളനത്തിൽ പങ്കെടുത്തു.









