മനാമ: പ്രതിഭ സൽമാബാദ് മേഖല നേതൃത്വത്തിൽ നോർക്ക ക്ഷേമനിധി ബോധവത്ക്കരണ ക്ലാസ് നടന്നു. കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ സെക്രട്ടറിയും , പ്രതിഭ മുൻ ജനറൽ സെക്രട്ടറിയുമായ പി. ചന്ദ്രൻ നോർക്ക , ക്ഷേമനിധി പെൻഷൻ ,മറ്റിതര ആനുകൂല്യങ്ങൾ, ഇൻഷുറൻസ് , കേരള ഗവൺമെന്റിന്റെ പ്രവാസി അനുകൂലമായ ‘ വിവിധ സ്കീമുകൾ എന്നിവയെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചു. തുടർന്ന് കേന്ദ്രകമ്മിറ്റി അംഗം കെ.പി അനിൽകുമാർ മോഡറേറ്ററായി നയിച്ച ചോദ്യോത്തരവേള വളരെ വിജ്ഞാനപ്രദമായിരുന്നു.ബഹറിൻ പ്രതിഭ ഹാളിൽ വച്ച് നടന്ന പരിപാടി പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഗിരീഷ് മോഹനൻ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി. ചന്ദ്രനുള്ള ഉപഹാരം മേഖലാ കമ്മിറ്റിക്ക് വേണ്ടി പ്രതിഭ പ്രസിഡൻറ് ബിനു മണ്ണിൽ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ രാജേഷ് ആറ്റടപ്പ , സുബൈർ കണ്ണൂർ, എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി. മേഖ ട്രഷറർ രഞ്ജിത്ത് പൊൻകുന്നം നന്ദി പ്രകാശിപ്പിച്ചു.