മനാമ: പ്രതിഭ റിഫ മേഖലയ്ക്ക് കീഴിലെ വെസ്റ്റ് റിഫ യൂണിറ്റും റിഫ മേഖല ഹെല്പ് ലൈൻ കമ്മറ്റിയും ചേർന്ന് സ്വകാര്യ ആശുപത്രിയുടെ റിഫ ബ്രാഞ്ചുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് . മെഡിക്കൽ ക്യാമ്പ് പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഹരിദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് സുരേഷ് തുറയൂർ അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ഇൻചാർജ് മുഹമ്മദ് മുൻസിർ ,പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, റിഫ മേഖല സെക്രട്ടറി മഹേഷ് കെവി, എന്നിവർ സംസാരിച്ചു.കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷിബു ചെറുതുരുത്തി, രാജീവൻ, ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ എന്നിവർ സന്നിഹിതരായിരുന്നു. അസീസ് കോഡൂർ കൺവീനറായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ തികച്ചും സൗജന്യമായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ 125 ആളുകൾ പങ്കെടുത്തു. പ്രതിഭ റിഫ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അവാലി ഹോസ്പിറ്റലിൽ വച്ച് മാർച്ച് 18 ശനിയാഴ്ച്ച കാലത്ത് 7.30 മണി മുതൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
ബഹ്‌റൈൻ പ്രതിഭ വെസ്റ്റ് റിഫ യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
gpdesk.bh@gmail.com