മനാമ : വേഗതയും സാഹസികതയും ഒന്നിക്കുന്ന ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് സാഖിർ മരുഭൂമിയിലെ ഇന്റർനാഷനൽ സർക്യൂട്ട് വേദിയായി . ഫോർമുല വൺ സീസണിന്റെ ആദ്യ റേസ് രാജ്യത്ത് നടക്കുന്നത് ഇത് അഞ്ചാം തവണയാണ്. മേളയിൽ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് കായികപ്രേമികൾ ആണ് സംബന്ധിക്കുന്നത് . കഴിഞ്ഞ വർഷം ബഹ്റൈൻ ഗ്രാൻഡ്പ്രീ ദിനങ്ങളിൽ 98,000 പേരും റേസ് ദിനത്തിൽ 35,000 പേരുമാണ് കാഴ്ചക്കാരായി എത്തിയത്. ഇത്തവണ റെക്കോർഡ് ടിക്കറ്റ് വിൽപന ആണ് നടന്നിരിക്കുന്നത് .ഇതോടെ ഈ വർഷത്തെ കാറോട്ട സീസനാണു തുടക്കം കുറിച്ചിരിക്കുന്നത് . ഇന്ന് ആരംഭിച്ച പരിശീലന മത്സരം ഉൾപ്പെടെ ഞായറാഴ്ച വരെ ആണ് മത്സരങ്ങൾ നടക്കുന്നത് . 33 രാജ്യങ്ങളിലെ കാറോട്ടക്കാർ മാറ്റുരക്കുന്നത് . പുതിയ സീസണിന്റെ തുടക്കമായതിനാൽ പുതിയ താരങ്ങളുടെയും കാറുകളുടെയും ടീമുകളുടെയും അരങ്ങേറ്റ വേദികൂടിയായിരിക്കും ബഹ്റൈൻ ഗ്രാൻഡ് പ്രി. വിവിധ സ്റ്റേജുകളിലായി 36,000 പേർക്ക് മത്സരം വീക്ഷിക്കാനുള്ള അവസരമുണ്ട്. ഇന്നും നാളെയും നടക്കുന്ന പരിശീലന, യോഗ്യത മത്സരങ്ങൾക്കു ശേഷം ഞായറാഴ്ചയായിരിക്കും യഥാർഥ പോരാട്ടം നടക്കുക .ആകെ 23 റൈസുകൾ ആണ് ഇത്തവണ നടക്കുന്നത്. ലോക ചാമ്പ്യൻ മാക്സ് വെസ്റ്റാപ്പെൻ, സെർജിയോ പെരസ്, വെൽറ്റെറി ബോട്ടാസ്, ഫെർണാണ്ടോ അലോൻസോ, ചാൾസ് ലെക്ലയർ, കാർലോസ് സൈൻസ്, ജോർജ് റസൽ, ലൂയിസ് ഹാമിൽട്ടൺ, എസ്റ്റബാൻ ഒക്കോൺ, പിയറി ഗാസ്ലി, ഓസ്കാർ പിയാസ്ട്രി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട് . മെഴ്സിഡസ്, റെഡ്ബുൾ, ഫെറാരി എന്നി കമ്പനികൾ ആണ് സ്പോൺസേർസ് . യു.കെ, ഫിൻലാൻഡ്, നെതർലാൻഡ്സ്, ഫ്രാൻസ്, സ്പെയിൻ, മൊണാക്കോ, ഡെന്മാർക്ക്, ജർമനി, നോർവേ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സർലൻഡ്, എസ്തോണിയ, സ്വീഡൻ, ഇറ്റലി, ബൾഗേറിയ, പോളണ്ട്, യു.എസ്, കാനഡ, മെക്സിക്കോ, ബാർബഡോസ്,ബ്രസീൽ, അർജന്റീന, കൊളംബിയ ,ജപ്പാൻ, തായ്ലൻഡ്, ചൈന, ഇന്ത്യ, ഇസ്രായേൽ, സൗദി അറേബ്യ, കുവൈത്ത്, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങൾ എത്തിയിട്ടുണ്ട്.വെള്ളിയാഴ്ച രാവിലെ 7.50ന് എഫ് 3 പരിശീലന സെഷൻ തുടങ്ങും. ഒമ്പതു മുതലാണ് എഫ് 2 പരിശീലനം നടക്കുന്നത്. ഉച്ചക്ക് ഒന്ന് മുതൽ എഫ് 3 യോഗ്യത മത്സരങ്ങളും 4.25 മുതൽ എഫ് 2 യോഗ്യത മത്സരങ്ങളും നടക്കും.നാളെ രാവിലെ 9.10ന് എഫ് 3യുടെ സ്പ്രിന്റ് റേസ് നടക്കും. ഉച്ചക്ക് 1.10ന് എഫ് 2വിന്റെ സ്പ്രിന്റ് സെഷനും അരങ്ങേറും. ഞായറാഴ്ച രാവിലെ 8.45ന് എഫ് 3യുടെ ഫീച്ചർ റേസും 10.15ന് എഫ് 2വിന്റെ ഫീച്ചർ റേസും നടക്കും. അഞ്ചിന് വൈകിട്ട് മൂന്നുമണിക്ക് ബഹ്റൈൻ ഗ്രാൻഡ് പ്രിയുടെ ഫൈനൽ മത്സരം നടക്കുന്നത് .