ബ​ഹ്‌​റൈ​ൻ-​ഖ​ത്ത​ർ കോ​സ്‌​വേ പ​ദ്ധ​തി യാഥാർഥ്യമാകുന്നു

മനാ​മ:ബ​ഹ്‌​റൈ​ൻ-​ഖ​ത്ത​ർ കോ​സ്‌​വേ പ​ദ്ധ​തി യാഥാര്‍ഥ്യമാകുന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഗു​ദൈ​ബി​യ പാലസിൽ ന​ട​ന്ന സു​പ്ര​ധാ​ന യോ​ഗ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെയ്‌തു.പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ബ​ഹ്‌​റൈ​ൻ-​ഖ​ത്ത​ർ പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്നതിനെ സം​ബ​ന്ധിച്ച് ഇ​രു​വ​രും ച​ർ​ച്ച​നടത്തി.
ഖ​ത്ത​റി​ന് പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യു​മു​ണ്ടാ​ക​ട്ടെ എ​ന്ന് കി​രീ​ടാ​വ​കാ​ശി ആ​ശം​സി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം വ്യക്തമാക്കി. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, പ്രി​ൻ​സ് സ​ൽ​മാ​നെ ന​ന്ദി അ​റി​യി​ച്ചു.
ഹ​മ​ദ് രാ​ജാ​വി​ന്റെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന​കാ​ര്യ​ത്തി​നും​വേ​ണ്ടി​യു​ള്ള പ്ര​തി​നി​ധി​യും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ് റാ​ഷി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി, ധ​ന​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.