ഒമിക്രോൺ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ബഹ്റൈൻ

ബഹ്റൈൻ: ഒമിക്രോൺ  റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ബഹ്റൈൻ. ചില രാജ്യങ്ങളിൽ കോവിഡ്  വക ഭേദം കണ്ടെത്തിയതിനെ തുടർന്ന്  ബഹ്‌റൈൻ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി . ആറു രാജ്യങ്ങളെ ആണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ദക്ഷിണാഫ്രിക്ക , നമീബിയ ബോട്‌സ്വാന , സിംബാവേ , എസ് വാദിനി , ലെസോതോ  തുടങ്ങി രാജ്യങ്ങൾ ആണ് പട്ടികയിൽ ഉൾപ്പെടുത്തിയത് . ബഹ്‌റൈൻ സ്വദേശികൾക്കും ബഹ്‌റിനിൽ വിസ ഉള്ളവർക്കും മാത്രമായിരിക്കും  ഈ രാജ്യങ്ങളിൽ നിന്നും ക്വാ​റ​ൻ​റീ​നും അടക്കമുള്ള വ്യവസ്ഥകൾ പാലിച്ചുകൊണ്ട്  പ്രവേശനം നൽകുക . റെ​ഡ്​​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​ർ​ക്കും നി​യ​ന്ത്ര​ണം ബാധകമാണെന്ന് ബഹ്‌റൈൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ അധികൃതർ വ്യക്തമാക്കി.