“സ്പുട്‌നിക് ഫൈവ് ” വാക്സിൻ നിർമ്മിക്കാനുള്ള ധാരണാപത്രത്തിൽ ബഹ്‌റൈൻ ഒപ്പുവച്ചു

മനാമ : ബഹ്‌റൈനിൽ റഷ്യൻ “സ്പുട്‌നിക് ഫൈവ് ” വാക്സിൻ നിർമ്മിക്കാനുള്ള ധാരണാപത്രത്തിൽ ബഹ്‌റൈൻ ഒപ്പുവച്ചു. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ സാന്നിധ്യത്തിൽ ബഹ്‌റൈൻ മുംതലകാത് ഹോൾഡിംഗ് കമ്പനി റഷ്യൻ ആർ‌ഡി‌ഐ‌എഫ് , ബിന്നോഫാം ഗ്രൂപ്പ് എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.റഷ്യൻ നിക്ഷേപ കമ്പനിയായ സിസ്‌റ്റെമ പിജെഎസ്എഫ്‌സിയുടെ അനുബന്ധ സ്ഥാപനമാണ് ബിന്നോഫാം ഗ്രൂപ്പ്.റഷ്യയിൽ നടന്ന സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ (SPIEF) വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.COVID-19 നെതിരെയുള്ള ലോകത്തിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത വാക്സിനാണ് സ്പുട്നിക് ഫൈവ് വാക്സിൻ, ഇത് ഗമാലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്തത്.2021 ഫെബ്രുവരിയിൽ, സ്പുട്‌നിക് വി വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ ബഹ്‌റൈൻ അംഗീകാരം നൽകിയിരുന്നു .