മനാമ : ബഹ്‌റൈൻ ശ്രീനാരായണ കൾച്ചർ സൊസൈറ്റിയുടെ 2022 – 23 വർഷ ത്തെ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും അവാർഡ് ദാനവും സംഗീതം നിശയും സർവ്വമത സമ്മേളനവും മാർച്ച് 17 ബഹറിൻ കേരളീയ സമാജത്തിൽ വച്ച് നടക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് ഗുരുദീപം 2013 എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ 7 ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ പ്ലോട്ടുകളുടെയും കലാരൂപങ്ങളുടെയും ചെണ്ടമേളയും അകമ്പടിയോടുകൂടി വർണ്ണാഭമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. 108 പേർ ചേർന്നുള്ള ദൈവദശക ആലാപനവും എസ് എൻ സി എസ് ലെ യുവ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തവും വേദിയിൽ അരങ്ങേറും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ശിവഗിരി മഠം ധർമ്മസംഘം പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ഇന്ത്യൻ എംബസി പ്രതിനിധികൾ, ബഹറിൻ സോഷ്യൽ മിനിസ്ട്രി പ്രതിനിധികൾ എന്നിവർക്കൊപ്പം ഇന്ത്യൻ ലോക സഭാംഗം അടൂ പ്രകാശ് എംപി മുഖ്യാതിഥിയായും മുൻ കേരള നിയമസഭാംഗവും മികച്ച വാത്മീകിയുമായ കെ എൻ ഏ ഖാദർ വിശിഷ്ട അതിഥിയായും പങ്കെടുക്കും. ചടങ്ങിൽ ബഹറിൻ പൊതുസമൂഹത്തിൽ നൽകിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളെ മാനിച്ച് വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കും. അതോടൊപ്പം പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസും ശ്യാംലാലും നയിക്കുന്ന ഗാനമേളയും നടക്കും. മാർച്ച് 18ന് സൽമാനിയ കെസിഎ ഹാളിൽ മതസൗഹാർദ സമ്മേളനം നടക്കും . ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരു ദേവന്റെ നേതൃത്വത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ നൂറാം വാര്ഷികത്തിനോടെ അനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ മുൻ നിയമസഭാംഗവും വാഗ്മിഗിയുമായ കെ എൻ ഖാദർ ബഹറിൻ സെൻമേരിസ് കത്രീഡൽ വികാരി ഫാദർ പോൾ മാത്യു എന്നിവർ പങ്കെടുക്കും.
ബഹ്‌റൈൻ എസ് എൻ സി എസ് 2022 – 23 ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിക്കും
gpdesk.bh@gmail.com