മനാമ:ബഹ്‌റൈൻ സെൻ്റ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൻ്റെ 2024 വർഷത്തെ ഭരണസമിതി അധികാരമേറ്റെടുത്തു.വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ. ജെക്കബ് തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത, ട്രസ്റ്റി ശ്രീ. റോയി ബേബി, സെക്രട്ടറി ശ്രീ. എം എം മാത്യൂ എന്നിവർ നേതൃത്വം നൽകുന്ന ഭരണസമിതിയ്ക്ക് അധികാരം കൈമാറി.
ശ്രീ. വർഗ്ഗീസ് മോടിയിൽ സാമുവേൽ(അദില്യ-ഉം അൽ ഹാസ്സം), ശ്രീ സജി ചാക്കോ (ചർച്ച് ഏരിയാ നോർത്ത്), ശ്രീ ജേക്കബ് ജോൺ ഏ ജെ( ചർച്ച് ഏരിയാ സൗത്ത്), ശ്രീ ജീംസൺ പൊന്നൻ, (ഗുദേബിയ- ഹൂറ), ശ്രീ മാത്യൂസ് നൈനാൻ ( ഇസാ ടൗൺ-സിത്ര), ശ്രീ അജി പാറയിൽ ( ഖമ്മീസ് -സേല), ശ്രീ ബിജു തങ്കച്ചൻ (മനാമ), ശ്രീ തോമസ് സി ഐ ( റിഫ-സിത്ര), ശ്രീ വിനോദ് ദാനിയേൽ (സൽമാബാദ് – ബുദയ്യ), ശ്രീ നോബിൾ വി മാത്യൂ (ഗഫൂൾ), ശ്രീ ബിജു വർഗ്ഗീസ് ( സെഗയ്യ-സെഞ്ജ്), ശ്രീ ജീസൺ ജോർജ്ജ് ( എക്സ് ഒഫീഷ്യോ), ശ്രീ മോൻസി ഗീവർഗ്ഗീസ് (ഇന്റേർണൽ ഓഡിറ്റർ) എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങൾ.