ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ചർച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തപ്പെട്ടു കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഇടവക വികാരി ഫാ ജോൺസ് ജോൺസൺ, ഇടവക ട്രഷറർ സുജേഷ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി എൽദോ വി. കെ., ജോയിന്റ് ട്രഷറർ ജെൻസൺ ജേക്കബ്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ബിനുമോൻ ജേക്കബ് , എബി പി. ജേക്കബ്, , പോൾ എ റ്റി , സോനു ഡാനിയേൽ സാം, റെൻസി തോമസ്, ജയമോൻ തങ്കച്ചൻ, സന്തോഷ്‌ ആൻഡ്രൂസ് ഐസക് ഭക്തസംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് നേതൃത്വം നൽകി. ക്യാമ്പിൽ ഏകദേശം നൂറോളം അംഗങ്ങൾ പങ്കെടുത്തു.