ബഹ്‌റൈൻ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ 2022 വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ 2022 വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം നടത്തി. ഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡന്റ്റുമായ റവ. ഫാ ബിജു ഫിലിപ്പോസ് അധ്യക്ഷനായ ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയും, ചെന്നൈ ഭദ്രസനാധിപനും, കോട്ടയം സഹായ മെത്രാപൊലീത്തായുമായ അഭി ഡോ യുഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ഇടവക സഹവികാരിയും യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ്റുമായ റവ ഫാ കുര്യൻ ബേബി, ഇടവക ട്രസ്റ്റീ ശ്രീ സാമുവേൽ പൗലോസ്, ഇടവക സെക്രട്ടറി ശ്രീ ബെന്നി വർക്കി, ബ്രദർ ജീവൻ ജോർജ്ജ്, ഇടവകയിലെ ഇതര അധ്യാത്മീക സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീമതി സജിനി ക്രിസ്റ്റി വേദവായനയോടെ ആരംഭിച്ച യോഗത്തിൽ യുവജന പ്രസ്ഥാനം ലേ വൈസ് പ്രസിഡന്റ് ശ്രീ ക്രിസ്റ്റി പി വർഗ്ഗീസ് സ്വാഗതവും യുവജന പ്രസ്ഥാനം ആക്ടിങ് സെക്രട്ടറി ശ്രീ ജിനു ചെറിയാൻ 2022 വർഷം പ്രസ്ഥാനം നടപ്പിലാക്കുവാൻ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപവും അവതരിപ്പിച്ചു. യുവജന പ്രസ്ഥാനം ട്രെഷറർ ശ്രീ ഷിജു സി ജോർജ്ജ് കൃതജ്ഞത അറിയിച്ചു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ലളിതമായ ഉദ്ഘാടന ചടങ്ങിന് 2022 വർഷം മുഴുവൻ കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി.