മനാമ : അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ കർശനമാക്കി . കാപിറ്റൽ ഗവർണറേറ്റ് പോലീസുമായി സഹകരിച്ചായിരുന്നു
പരിശോധന നടത്തിയത് .പരിശോധനയിൽ രേഖകളില്ലാത്ത ആളുകളെ കണ്ടെത്തി ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു മറ്റുഗവർണറേറ്റുകളിലും പരിശോധന നടത്തുമെന്ന് റിസർച്ച് ആൻഡ് ഫോളോഅപ്പ് ഡയരക്ടർ കേണൽ തലാൽ നബീൽ തഖി വ്യക്തമാക്കി.
അനധികൃതമായി തൊഴിലെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 170770777 എന്ന കാൾ സെൻറർ നമ്പറിലോ info@npra.gov.bh വഴി അറിയിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു . അനധികൃതമായി രാജ്യത്ത് താമസിക്കുന്നതും തൊഴിലെടുക്കുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ്എൻ.പി.ആർ.എ പരിശോധന നടത്തുന്നത്. അനധികൃത തൊഴിലാളികളെ കണ്ടെത്താൻ ലേബർ മാർക്കറ്റ്റഗുലേറ്ററി അതോറിറ്റി(എൽ.എം.ആർ.എ)യും അടുത്തിടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അനധികൃതമായി താമസിക്കുന്നവരെ പിടികൂടിയിൽ ശിക്ഷയോടൊപ്പം കനത്ത പിഴ നൽകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി .